ഒ.ടി.ടി റിലീസ് പ്രഖ്യാപിച്ച് സൂര്യയും, പ്രദര്‍ശനം സണ്‍ നെക്സ്റ്റിലൂടെ

കെ ആര്‍ അനൂപ്| Last Modified വെള്ളി, 1 ഏപ്രില്‍ 2022 (09:08 IST)

സൂര്യ-പാണ്ടിരാജ് ടീമിന്റെ 'എതര്‍ക്കും തുനിന്തവന്‍' തിയേറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. ഇപ്പോഴിതാ ചിത്രത്തിന്റെ ഒ.ടി.ടി റിലീസ് നിര്‍മ്മാതാക്കള്‍ പ്രഖ്യാപിച്ചു. സണ്‍ നെക്സ്റ്റിലൂടെ ഏപ്രില്‍ ഏഴിന് സ്ട്രീമിംഗ് ആരംഭിക്കും.
പ്രിയങ്ക മോഹന്‍ ആണ് നായിക. സത്യരാജ്, സൂരി, ശരണ്യ പൊന്‍വണ്ണന്‍, ദേവദര്‍ശിനി, ജയപ്രകാശ്, ഇളവരശ് എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളിലെത്തുന്നത്. ഡി ഇമ്മന്‍ സംഗീതം ഒരുക്കുന്നു. സണ്‍ പിക്‌ചേഴ്‌സ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :