കണ്ണുകള്‍ നിറഞ്ഞൊഴുകി, മകളെക്കുറിച്ച് സുരേഷ് ഗോപി

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 26 ജൂലൈ 2022 (14:52 IST)

സുരേഷ് ഗോപി എന്ന നടനെ ഇഷ്ടപ്പെടാത്ത ആളുകള്‍ കുറവായിരിക്കും.പാപ്പന്‍ റിലീസുമായി ബന്ധപ്പെട്ട പ്രമോഷന്‍ തിരക്കുകളിലാണ് നടന്‍. ഈയടുത്ത് മനോരമ ഓണ്‍ലൈനില്‍ സുരേഷ് ഗോപി നല്‍കിയ ആഭിമുഖത്തിനിടെ വൈകാരിക മുഹൂര്‍ത്തങ്ങള്‍ക്കാണ് സാക്ഷ്യം വഹിക്കേണ്ടതായി വന്നത്. മകളെക്കുറിച്ച് പറയുന്ന നടന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകി. അവള്‍ ഉണ്ടായിരുന്നെങ്കില്‍ ഇപ്പോള്‍ 32 വയസ്സാണ് ഉണ്ടാക്കുകയെന്ന് സുരേഷ് ഗോപി പറയുന്നു.

'30 വയസ്സായ പെണ്‍കുട്ടിയെ കണ്ടു കഴിഞ്ഞാലും കെട്ടിപ്പിടിച്ച് ഉമ്മ വയ്ക്കാന്‍ തനിക്ക് കൊതിയാണ് ലക്ഷ്മിയുടെ നഷ്ടം എന്ന് പറയുന്നത് എന്നെ പട്ടടയില്‍ കൊണ്ടുചെന്ന് കത്തിച്ചു കഴിഞ്ഞാല്‍ ആ ചാരത്തില്‍ പോലും ആ വേദന ഉണ്ടാകും.'-സുരേഷ് ഗോപി പറയുന്നു പറഞ്ഞു. ഇന്റര്‍വ്യൂ ചെയ്യാന്‍ എത്തിയ പെണ്‍കുട്ടിയുടെ പേരും ലക്ഷ്മി എന്നായിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :