വിനീത് കയ്യടി വാങ്ങിക്കുന്നത് കണ്ടപ്പോൾ അസൂയ തോന്നി, ആ കഥാപാത്രം ചെയ്യേണ്ടിയിരുന്നത് സണ്ണി വെയ്‌ൻ

അഭിറാം മനോഹർ| Last Modified വ്യാഴം, 13 മെയ് 2021 (19:44 IST)
2019ൽ പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് ചിത്രമായിരുന്നു തണ്ണീർമത്തൻ ദിനങ്ങൾ. പ്ലസ് ടൂ വിദ്യാർഥികളുടെ കഥ പറഞ്ഞ ചിത്രത്തിൽ അവതരിപ്പിച്ച അധ്യാപകന്റെ കഥാപാത്രത്തെ പ്രേക്ഷകർ ഇരുകയ്യും നീട്ടിയാണ് സ്വീകരിച്ചത്.

എന്നാൽ വിനീത്
അവതരിപ്പിച്ച് കൈയടി നേടിയ ഈ കഥാപാത്രം ആദ്യം തേടിയെത്തിയത് നടന്‍ സണ്ണി വെയ്‌നിനെയായിരുന്നു. എന്നാൽ മറ്റെന്തൊക്കെയോ കാരണങ്ങൾ മൂലം സണ്ണി വെയ്‌ൻ ഈ വേഷം വേണ്ടെന്ന് വെക്കുകയായിരുന്നു. വനിത മാഗസിന് നല്‍കിയ അഭിമുഖത്തിലാണ് സണ്ണി വെയ്‌ൻ ഇക്കാര്യം തുറന്ന് പറഞ്ഞത്.

ണ്ണീര്‍മത്തന്‍ ദിനങ്ങളിലെ വിനീത് ചെയ്ത കഥാപാത്രം ആദ്യം എന്റെയടുത്ത് വന്നിരുന്നു. അന്ന് ഞാനെന്തോ കാരണം കൊണ്ട് അത് ചെയ്തില്ല. എന്നാൽ പടം പുറത്തിറങ്ങി
തിയേറ്ററില്‍ വിനീത് അഭിനയിച്ച് തകര്‍ത്ത് കൈയടി വാങ്ങുന്നത് കണ്ടപ്പോള്‍ കുറച്ച് അസൂയയൊക്കെ തോന്നി. വിനീതിന്റെ പ്രകടനം ചിത്രത്തിന്റെ മികവ് കൂട്ടി. നല്ല രസമുള്ള കഥാപാത്രമായിരുന്നല്ലോ അത്. ഇപ്പോൾ ഓർക്കുമ്പോൾ പശ്ചാത്താപമുണ്ട് സണ്ണി വെയ്‌ൻ പറഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :