1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Sunny Leone about Karan

'കരൻ ജിത്ത് കൗർ' എന്റെ മനസ്സിൽ നീ എന്നും ഉണ്ടാകും; സണ്ണി ലിയോൺ

കരന്‍ജിത് കൗര്‍ - ദി അണ്‍ടോള്‍ഡ് സ്റ്റോറി ഓഫ് സണ്ണി ലിയോണ്‍

Sunny Leone
'കരൻ ജിത്ത് കൗർ' പേര് കേട്ടാൽ അധികം പരിചയം ഉണ്ടാകാനിടയില്ല. എന്നാൽ സണ്ണി ലിയോൺ എന്നുപറഞ്ഞാൽ എല്ലാവർക്കും ഒരുപോലെ സുപരിചിതവും. കരൻ ജിത്ത് സണ്ണി ലിയോൺ ആയി മാറിയപ്പോൾ കഥയും ജീവിതവും ഒക്കെ ഒരുപോലെ മാറി.
 
പോൺ സിനിമകളിൽ തുടങ്ങി ഇപ്പോൾ ബോളിവുഡിലെ നായികാ പദവിവരെ എത്തിനിൽക്കുകയാണ് സണ്ണി. സണ്ണിയുടെ ജീവിത കഥ പറയുന്ന കരന്‍ജിത് കൗര്‍ - ദി അണ്‍ടോള്‍ഡ് സ്റ്റോറി ഓഫ് സണ്ണി ലിയോണ്‍ എന്ന ബയോപ്പിക്കിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ.
 
എന്നാൽ ഇപ്പോൾ ചർച്ചയായിരിക്കുന്നത് സണ്ണിലിയോണിന്റെ ഇൻസ്‌റ്റാഗ്രാം പേജിലെ പോസ്‌റ്റാണ്. തന്റെ ജീവിതത്തിൽ സംഭവിച്ച കാര്യങ്ങൾ അഭിനയിച്ച് കഴിഞ്ഞതിന് ശേഷമുള്ള വികാരാധീനയായുള്ള കുറിപ്പ്. കരൻ ജിത്ത് കൗർ എന്ന വ്യക്തിയിൽ നിന്ന് പോൺ സിനിമയിലേക്കുള്ള ചുവടുവെപ്പിന് മുമ്പ്‌ വരെയുള്ള എപ്പിസോഡുകൾ അഭിനയിച്ച് കഴിഞ്ഞതിന് ശേഷമാണ് ഈ കുറിപ്പ്.
 
"എന്റെ ഹൃദയം ഇന്ന് രാത്രി ആയിരംവട്ടം തകർന്നു, ഒരിക്കൽ കൂടി നിന്നെ എന്നിലേക്ക് കൊണ്ടുവരാൻ കഴിയുമെങ്കിൽ എന്നാഗ്രഹിച്ച്, പശ്ചാത്തപിച്ച്, എല്ലാം നഷ്‌ടപ്പെട്ട്  ഒരുപക്ഷെ ആയിരം വട്ടം ഞാൻ കരഞ്ഞുകാണും. ആ ദിവസം ഇനി ഒരിക്കലും വരില്ലെന്നറിയാം. എങ്കിലും എന്റെ മനസ്സിൽ നീ എന്നും ഉണ്ടാകും കരൻ ജിത്ത് കൗർ"- സണ്ണി കുറിച്ച ഇൻസ്‌റ്റാഗ്രാം പോസ്‌റ്റ്.
അടുത്ത ലേഖനം
മമ്മൂട്ടി മാഷ്, മോഹന്‍ലാല്‍ സ്റ്റുഡന്‍റുപോലുമല്ല - മഹാനടന്‍ തുറന്നടിച്ചു!