ഒഴിവുകാലം ആഘോഷിച്ച് നടി സുജിത, യാത്ര വിശേഷങ്ങള്‍

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 20 ഒക്‌ടോബര്‍ 2022 (10:09 IST)
തെന്നിന്ത്യന്‍ താരം സുജിത യാത്രയിലാണ്. ഷൂട്ടിംഗ് തിരക്കുകള്‍ ഇടവേള നല്‍കി തായ്ലാന്‍ഡിലാണ് നടി. ഇവിടത്തെ പ്രശസ്തമായ ജെയിംസ് ബോണ്ട് ദ്വീപ് കഴിഞ്ഞദിവസം നടി സന്ദര്‍ശിച്ചിരുന്നു. ഇപ്പോഴിതാA post shared by Sujithar (@sujithadhanush)

പൈ ലേ ലഗൂണ്‍ നിന്നുള്ള ചിത്രങ്ങളാണ് നടി പങ്കുവെച്ചിരിക്കുന്നത്.
ലഗൂണിന് ചുറ്റും ഭീമാകാരമായ പാറകളാല്‍ ചുറ്റപ്പെട്ടിരിക്കുന്നു,ക്രിസ്റ്റല്‍ ക്ലിയറായ നീല വെള്ളവും ചേര്‍ന്ന് മനോഹരമായ കാഴ്ചയാണ് സഞ്ചാരിക്ക് ഇവിടം സമ്മാനിക്കുന്നത്.

തെലുങ്കും കടന്ന് ഹിന്ദി ചിത്രത്തില്‍ വരെ അഭിനയിക്കാന്‍ അവസരം ലഭിച്ച താരം മമ്മൂട്ടിയുടെ പൂവിനു പുതിയ പൂന്തെന്നല്‍ എന്ന സിനിമയില്‍ ഊമയായ ആണ്‍കുട്ടിയായി വേഷം ചെയ്താണ് തുടങ്ങിയത്.

1982 ജൂലൈ 12ന് ജനിച്ച നടിക്ക് പ്രായം 40.
സുജിതയുടെ ഭര്‍ത്താവ് ധനുഷ് നിര്‍മ്മാതാവാണ്. ചെറിയ പ്രായത്തിനുള്ളില്‍ തന്നെ നൂറോളം സിനിമകളിലും ടെലിവിഷന്‍ പരമ്പരകളിലും നടി അഭിനയിച്ചു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :