ജെയിംസ് ബോണ്ട് ദ്വീപില്‍ നടി സുജിത ധനുഷ്, യാത്ര വിശേഷങ്ങള്‍

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 18 ഒക്‌ടോബര്‍ 2022 (10:03 IST)
തെന്നിന്ത്യന്‍ താരം സുജിത യാത്രയിലാണ്. ഷൂട്ടിംഗ് തിരക്കുകള്‍ ഇടവേള നല്‍കി തായ്ലാന്‍ഡിലാണ് നടി. ഇവിടത്തെ പ്രശസ്തമായ ജെയിംസ് ബോണ്ട് ദ്വീപ് സന്ദര്‍ശിച്ചിരിക്കുകയാണ് താരം.















A post shared by Sujithar (@sujithadhanush)

ജെയിംസ് ബോണ്ട് ദ്വീപ് സ്ഥിതി ചെയ്യുന്നത് ഫാങ് എന്‍ഗാ ബേയിലാണ്.
1974 ലെ ജെയിംസ് ബോണ്ട് സിനിമയുടെ ചിത്രീകരണത്തിന് ശേഷമാണ് ഈ സ്ഥലത്തിന് ജെയിംസ് ബോണ്ട് ദ്വീപ് എന്ന് പേര് വന്നത്. അതിനുശേഷം ഇത് തായ്ലന്‍ഡിലെ പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രമായി മാറി.
തെലുങ്കും കടന്ന് ഹിന്ദി ചിത്രത്തില്‍ വരെ അഭിനയിക്കാന്‍ അവസരം ലഭിച്ച താരം മമ്മൂട്ടിയുടെ പൂവിനു പുതിയ പൂന്തെന്നല്‍ എന്ന സിനിമയില്‍ ഊമയായ ആണ്‍കുട്ടിയായി വേഷം ചെയ്താണ് തുടങ്ങിയത്.
1982 ജൂലൈ 12ന് ജനിച്ച നടിക്ക് പ്രായം 40.
സുജിതയുടെ ഭര്‍ത്താവ് ധനുഷ് നിര്‍മ്മാതാവാണ്. ചെറിയ പ്രായത്തിനുള്ളില്‍ തന്നെ നൂറോളം സിനിമകളിലും ടെലിവിഷന്‍ പരമ്പരകളിലും നടി അഭിനയിച്ചു.






ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :