കെ ആര്‍ അനൂപ്|
Last Modified തിങ്കള്‍, 28 മാര്‍ച്ച് 2022 (09:23 IST)
ചുരുങ്ങിയ കാലം കൊണ്ട് പ്രേക്ഷകരുടെ മനസ്സില്‍ ചേക്കേറിയ നടന്‍. പഠനകാലത്തുതന്നെ മിമിക്രിയിലും നാടകങ്ങളിലും അദ്ദേഹം സജീവമായിരുന്നു. 17 വര്‍ഷങ്ങള്‍ എടുത്തു സിനിമയിലെത്താന്‍.ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ആമേന്‍ എന്ന ചിത്രത്തിലൂടെ വരവറിയിച്ചു. പിന്നീട് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല നടന്‍
സുധി കോപ്പയ്ക്ക്.
യു ടൂ ബ്രൂട്ടസ്,സപ്തമശ്രീ തസ്‌ക്കര,ഗപ്പി,ഒരു മെക്സിക്കന്‍ ആപാരത,അലമാര തുടങ്ങി നിരവധി ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷത്തില്‍ എത്തി.വിനീത് ശ്രീനിവാസനൊപ്പം 'മുകുന്ദന്‍ ഉണ്ണി' ചിത്രീകരണ തിരക്കിലാണ് നടന്‍ സുധി കോപ്പ. തിയേറ്ററുകളില്‍ വിജയകരമായ പ്രദര്‍ശനം നടത്തിയ അജഗജാന്തരത്തിലും സുധിയെ കണ്ടിരുന്നു.
ചെമ്പന്‍ വിനോദിനൊപ്പം ശ്രീനാഥ് ഭാസിയും ഒന്നിക്കുന്ന 'ഇടി മഴ കാറ്റ്' എന്ന ചിത്രത്തില്‍
സുധി കോപ്പ ശ്രദ്ധേയമായ വേഷത്തില്‍ എത്തുന്നുണ്ട്.
സാജിര്‍ സദാഫ് തിരക്കഥ സംഭാഷണമെഴുതി സംവിധാനം ചെയ്യുന്ന കോശിച്ചായന്റെ പറമ്പ് എന്ന സിനിമയിലും സുധി അഭിനയിച്ചിട്ടുണ്ട്.