1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Sruthi Hariharan is not ready to compromise with Arjun Sarja

പറഞ്ഞ കാര്യങ്ങളിൽ ഉറച്ചുനിൽക്കുന്നു, ഒത്തുതീർപ്പിന് തയ്യാറല്ല; നിയമയുദ്ധത്തിന് തയ്യാറായി ശ്രുതി ഹരിഹരൻ

പറഞ്ഞ കാര്യങ്ങളിൽ ഉറച്ചുനിൽക്കുന്നു, ഒത്തുതീർപ്പിന് തയ്യാറല്ല; നിയമയുദ്ധത്തിന് തയ്യാറായി ശ്രുതി ഹരിഹരൻ

ശ്രുതി ഹരിഹരൻ
നടൻ അർജുൻ സർജയ്‌ക്കെതിരെ താൻ നൽകിയ ആരോപണങ്ങളിൽ തന്നെ ഉറച്ചുനിൽക്കുന്നുവെന്നും ഒരു ഒത്തു തീര്‍പ്പിനും തയ്യാറല്ലെന്നും ശ്രുതി ഹരിഹരന്‍. ശ്രുതി അര്‍ജുനെതിരേ ആരോപണങ്ങള്‍ ഉന്നയിച്ചതിന്റെ പശ്ചാത്തലത്തില്‍ കര്‍ണാടക ആര്‍ട്ടിസ്റ്റ് അസോസിയേഷന്‍ യോഗം വിളിച്ചു ചേർത്ത യോഗത്തിലാണ് ശ്രുതിയുടെ പ്രതികരണം.
 
ഒത്തു തീര്‍പ്പിന് താന്‍ തയ്യാറല്ലെന്നും കൂടുതല്‍ വിവരങ്ങള്‍ യോഗം ചേര്‍ന്നതിന് ശേഷം പുറത്ത് പറയാമെന്നും ശ്രുതി വ്യക്തമാക്കി. എന്നാൽ കഴിഞ്ഞ ദിവസം ശ്രുതിക്കെതിരെ അഞ്ച് കോടിയുടെ മാനനഷ്‌ട കേസ് അർജുൻ നൽകിയിട്ടുണ്ട്. ബെംഗളൂരൂ സിറ്റി സിവിന്‍ കോര്‍ട്ടില്‍ അര്‍ജുന് വേണ്ടി അനന്തിരവന്‍ ധ്രുവ് സര്‍ജയാണ് മാനനഷ്ടക്കേസ് ഫയല്‍ ചെയ്തത്.
 
നിബുണൻ എന്ന കന്നഡ സിനിമയുടെ സെറ്റിൽ വെച്ച് അർജുൻ തന്നോട് മോശമായി പെരുമാറി എന്നായിരുന്നു ശ്രുതിയുടെ ആരോപണം. എന്നാൽ അത് പാടേ നിഷേധിച്ച് അർജുൻ രംഗത്തെത്തിയിരുന്നു. ശ്രുതിക്ക് പിന്തുണയുമായി നടന്‍ പ്രകാശ് രാജ്, നടി ശ്രദ്ധാ ശ്രീനാഥ് എന്നിവര്‍ രംഗത്തെത്തിയിട്ടുണ്ട്. അതേസമയം നിബുണൻ ചിത്രത്തിന്റെ സംവിധായകൻ അരുൺ വൈദ്യനാഥൻ അർജുനെ പിന്തുണച്ചുകൊണ്ടായിരുന്നു ഫേസ്‌ബുക്കിൽ കുറിപ്പിട്ടത്.
About Writer
Rijisha M.
അടുത്ത ലേഖനം
മമ്മൂട്ടി ചിത്രം 'ഉണ്ട'യുടെ ചിത്രീകരണം ആരംഭിച്ചു