ശ്രുതി ഹരിഹരന്റെ മീ ടൂ; നടിക്കെതിരെ അഞ്ച് കോടിയുടെ മാനനഷ്ട കേസ് ഫയല്‍ ചെയ്ത് അര്‍ജുന്‍

ഒരു സ്ത്രീയെ പോലും മോശമായി തൊട്ടിട്ടില്ല: അർജുൻ

അപർണ| Last Modified വെള്ളി, 26 ഒക്‌ടോബര്‍ 2018 (12:44 IST)
മീടൂ വിവാദം ശക്തമായി തന്നെ തുടരുകയാണ്. കഴിഞ്ഞ ദിവസം മലയാളി നടി തെന്നിന്ത്യൻ താരം സർജയ്‌ക്ക് നേരെ മീ ടൂ ആരോപണം നടത്തിയിരുന്നു. സെറ്റില്‍ വെച്ച് അര്‍ജുനില്‍ നിന്ന് മോശം അനുഭവം നേരിടേണ്ടി വന്നുവെന്നാണ് ശ്രുതി പറഞ്ഞിരുന്നത്. ശ്രുതിയുടെ ആരോപണങ്ങളെ തളളി അര്‍ജുന്‍ പിന്നീട് രംഗത്തുവന്നിരുന്നു.

നിപുണൻ എന്ന ചിത്രത്തിൽ അഭിനയിക്കുന്നതിന്റെ റിഹേഴ്‌സൽ നോക്കുന്നതിനിടെ തന്റെ അനുവാദം കൂടാതെ അർജുൻ തന്നെ കെട്ടിപ്പിടിച്ചു എന്നായിരുന്നു നടിയുടെ ആരോപണം. ഇതിനെതിരെയാണ് അർജുൻ രംഗത്ത് വന്നത്. ഇപ്പോഴിതാ, ത്രിക്കെതിരെ മാനനഷ്ട കേസ് ഫയല്‍ ചെയിതിരിക്കുകയാണ് അര്‍ജുന്‍.

ശ്രുതി ഹരിഹരനെതിരെ അഞ്ച് കോടി രൂപയുടെ മാനനഷ്ടകേസുമായാണ് അര്‍ജുന്‍ രംഗത്തെത്തിയിരിക്കുന്നത്. ബാംഗളൂരു സിറ്റി സിവില്‍ കോര്‍ട്ടില്‍ അര്‍ജുന് വേണ്ടി അനന്തിരവന്‍ ധ്രുവ് സര്‍ജയാണ് മാനനഷ്ട കേസ് ഫയല്‍ ചെയ്തിരിക്കുന്നത്.

ആരോപണങ്ങളില്‍ താന്‍ ദുഖിതനാണ്. ഒരിക്കല്‍ പോലും ഞാന്‍ ഒരു സ്ത്രീയെ മോശം ഉദ്ദേശം വെച്ച് തൊട്ടിട്ടില്ലെന്നായിരുന്നു അർജുൻ പറഞ്ഞത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :