ഷാരൂഖ് ഖാന്‍ ലുക്ക് പിടിച്ചതാ... ഈ മലയാള നടനെ മനസ്സിലായോ ?

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 10 ജൂലൈ 2023 (17:16 IST)
പ്രിയദര്‍ശന്റെ കൂടെ സംവിധാന സഹായിയായി നടന്‍ ശ്രീകാന്ത് മുരളി പ്രവര്‍ത്തിച്ചിട്ടുണ്ട്. സിനിമാ സംവിധായകനായും നടനായും മലയാള സിനിമയില്‍ സജീവം. ശ്രീകാന്തിനെ പോലെ തന്നെ അദ്ദേഹത്തിന്റെ ഭാര്യ സംഗീതയും മലയാളികള്‍ക്ക് സുപരിചിതയാണ്. പ്രണയ വിവാഹമായിരുന്നു രണ്ടാളുടെയും. മാധവന്‍ എന്നാണ് മകന്റെ പേര്.
വിനീത് ശ്രീനിവാസനെ നായകനാക്കി 2017ല്‍ എബി എന്ന ചിത്രത്തിലൂടെ സ്വതന്ത്ര സംവിധായകനായി മാറി ശ്രീകാന്ത് മുരളി.

എറണാകുളം സ്വദേശിയായ ശ്രീകാന്ത് കുറുവിലങ്ങാട് ദേവമാതാ കേളേജിലെ പഠനത്തിനുശേഷം കൈരളി ചാനലിലെ പ്രൊഡ്യൂസറായി ജോലി നോക്കി. നിരവധി പരസ്യ ചിത്രങ്ങള്‍ അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്.



അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :