മലയാള സിനിമ പ്രതിസന്ധിയില്‍,തിയേറ്ററില്‍ പ്രേക്ഷകരെ വിസ്മയിപ്പിക്കുന്ന സിനിമകള്‍ സംഭവിക്കുന്നില്ലെന്ന് ദിലീപ്

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 10 ജൂലൈ 2023 (10:37 IST)
മലയാള സിനിമ പ്രതിസന്ധിയില്‍ ആണെന്ന് ദിലീപ്. തിയേറ്ററില്‍ പ്രേക്ഷകരെ വിസ്മയിപ്പിക്കുന്ന സിനിമകള്‍ സംഭവിക്കുന്നില്ല എന്നത് പോരായ്മയാണെന്നും നടന്‍ പറഞ്ഞു. കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു നടന്‍.

നല്ല സിനിമകള്‍ കൊടുത്താല്‍ കാണാന്‍ ആളുണ്ട് എന്നതിന് തെളിവാണ് 2018. ജനങ്ങള്‍ക്ക് വേണ്ട സിനിമകള്‍ സൃഷ്ടിക്കുക എന്നതാണ് താന്‍ അടക്കമുള്ള സിനിമക്കാരുടെ ഉത്തരവാദിത്തമെന്നും ദിലീപ് പറഞ്ഞു.

ജനപ്രിയനായകന്‍ വോയിസ് ഓഫ് സത്യനാഥന്‍ ദിലീപ് പ്രമോഷന്‍ തിരക്കുകളിലാണ്.കുടുംബ പ്രേക്ഷകരെ തിയേറ്ററുകളിലേക്ക് എത്തിക്കാന്‍ ഈ ദിലീപ് ചിത്രത്തിന് ആകുമെന്ന് പ്രതീക്ഷയിലാണ് ആരാധകരും. സിനിമയുടെ സെന്‍സറിംഗ് നടപടികള്‍ പൂര്‍ത്തിയായി.ക്ലീന്‍ യു സെര്‍ട്ടിഫിക്കറ്റ് ആണ് ലഭിച്ചിരിക്കുന്നത്. ജൂലൈ 14നാണ് റിലീസ്.

ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :