അനുബന്ധ വാര്‍ത്തകള്‍
- നടന് ശ്രീനാഥ് ഭാസിയുടെ ലൈസന്‍സ് മോട്ടോര്‍ വാഹന വകുപ്പ് സസ്പെന്‍ഡ് ചെയ്തു
- വാഹനമിടിച്ച ശേഷം നിര്‍ത്താതെ പോയി; ശ്രീനാഥ് ഭാസിയുടെ അറസ്റ്റ് രേഖപ്പെടുത്തി, ജാമ്യത്തില്‍ വിട്ടു
- പ്രയാഗയ്ക്ക് ക്ളീൻ ചിറ്റ്, ശ്രീനാഥ് ഭാസിക്ക് ആശ്വസിക്കാനായിട്ടില്ല, മുന്നിലുള്ളത് ഒരു കടമ്പ കൂടി
- ലഹരിക്കേസിൽ പ്രയാഗയുടെ മൊഴി തൃപ്തികരം, ശ്രീനാഥ് ഭാസിയെ വീണ്ടും വിളിപ്പിച്ചേക്കും
- ശ്രീനാഥ് ഭാസി നന്നായി സംസാരിക്കുന്ന പയ്യന്, കെട്ടിപ്പിടിച്ച് പിരിഞ്ഞു: ഭാസിക്ക് ഗുഡ് സർട്ടിഫിക്കറ്റ് നൽകി ഓം പ്രകാശ്
നടന്ന സംഭവം; ശ്രീനാഥ് ഭാസിയുടെ 'പൊങ്കാല'യുടെ പോസ്റ്റർ പുറത്ത്
ശ്രീനാഥ് ഭാസി നായകനാകുന്ന പൊങ്കാലയുടെ പുതിയ പോസ്റ്റര്‍ പുറത്ത്. നായിക യാമി സോനയ്ക്കൊപ്പം കടപ്പുറത്ത് നടന്നു നീങ്ങുന്ന ശ്രീനാഥ് ഭാസിയുടെ പോസ്റ്ററാണ് എത്തിയിരിക്കുന്നത്. എ ബി ബിനില്‍ കഥയും തിരക്കഥയും രചിച്ച് സംവിധാനം ചെയ്യുന്ന ചിത്രമാണ് പൊങ്കാല. ആക്ഷനാണ് പ്രാധാന്യം കൂടുതൽ.
മഞ്ഞുമ്മല്‍ ബോയ്സ് എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ഒരു നടന്ന സംഭവത്തെ ആസ്പദമാക്കി ഒരുങ്ങുന്ന ചിത്രം കൂടിയാണ് പൊങ്കാല. ആക്ഷന്‍ കോമഡി ത്രില്ലര്‍ ശ്രേണിയില്‍ പെടുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് വൈപ്പിന്‍, ചെറായി ഭാഗങ്ങളായി പുരോഗമിക്കുന്നു. ഗ്ലോബല്‍ പിക്ചേഴ്സ് എന്റര്‍ടൈന്‍മെന്റ്, ദിയാ ക്രിയേഷന് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
രണ്ടായിരം കാലഘട്ടത്തില്‍ വൈപ്പിന്‍ മുനമ്പം തീരദേശത്ത് നടന്ന ഒരു സംഭവ കഥയെ ആസ്പദമാക്കി പറയുന്ന ചിത്രമാണിത്. ഷൈന്‍ ടോം ചാക്കോ, ബാബു രാജ്, ബിബിന്‍ ജോര്‍ജ്,സുധീര്‍ കരമന തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്. പ്രൊഡ്യുസര്‍ ഡോണ തോമസ്, കോപ്രൊഡ്യൂസര്‍ – അനില്‍ പിള്ള, ലൈന്‍ പ്രൊഡ്യൂസര്‍മാര്‍ – പ്രജിത രാജേന്ദ്രന്, ജിയോ ജെയിംസ്, ഛായാഗ്രഹണം – ദീപു ചന്ദ്രന്, എഡിറ്റര്‍ – കബില്‍ കൃഷ്ണ, സംഗീതം – രഞ്ജിന് രാജ്, കലാസംവിധാനം – ബാവ, മേക്കപ്പ് – അഖില്‍ ടി.രാജ്, കോസ്റ്റ്യും – ഡിസൈന്‍ സൂര്യാ ശേഖര്‍, പ്രൊഡക്ഷന്‍ കണ്ട്രോളര് – സെവന് ആര്‍ട്സ് മോഹന്‍, പിആര്‍ഒ – മഞ്ജു ഗോപിനാഥ്, സ്റ്റില്‍സ് – അമല്‍ അനിരുദ്ധ്, ഡിസൈനര്‍ – ആര്‍ട്ടൊ കോര്‍പ്പസ്.