കെ ആര്‍ അനൂപ്|
Last Modified ശനി, 3 സെപ്‌റ്റംബര്‍ 2022 (11:41 IST)
മകള്‍ക്കൊപ്പം ഓണം ആഘോഷിക്കാന്‍ ഒരുങ്ങി സൗഭാഗ്യ വെങ്കിടേഷും ഭര്‍ത്താവും നടനുമായ അര്‍ജുനും.മകള്‍ സുദര്‍ശനയും സന്തോഷത്തിലാണ്.
ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ കാലഘട്ടത്തിലൂടെ കടന്നു പോകുകയാണ്
സൗഭാഗ്യ. കഴിഞ്ഞവര്‍ഷം നവംബര്‍ 29 നാണ് സൗഭാഗ്യയ്ക്ക് കുഞ്ഞ് ജനിച്ചത്.
തന്റേത് ഒരു സാധാരണ പ്രസവം ആയിരുന്നില്ലെന്നും സിസേറിയനായിരുന്നുവെന്നും സൗഭാഗ്യ പറഞ്ഞിരുന്നു. അത് കേട്ടപ്പോഴേ ഭയന്നു വിറയ്ക്കുകയായിരുന്നു. പെട്ടെന്നായിരുന്നു സിസേറിയന്‍ തീരുമാനിച്ചത്.താന്‍ വിചാരിച്ച പോലെ സിസേറിയന്‍ അത്ര പേടിക്കേണ്ട ഒന്നല്ലെന്നും എല്ലാം ഒരു സ്വപ്നം പോലെ കഴിഞ്ഞുപോയെന്നും താരം നേരത്തെ പറഞ്ഞിരുന്നു.