ഓണക്കാലത്തെ വരവേറ്റ് സൗഭാഗ്യ വെങ്കിടേഷ്, സാരിയില്‍ അതിമനോഹരിയായി താരം, ചിത്രങ്ങള്‍

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 1 സെപ്‌റ്റംബര്‍ 2022 (08:54 IST)
ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ കാലഘട്ടത്തിലൂടെ കടന്നു പോകുകയാണ്
സൗഭാഗ്യ വെങ്കിടേഷും ഭര്‍ത്താവും നടനുമായ അര്‍ജുനും. മകള്‍ സുദര്‍ശനയ്ക്ക് ചുറ്റിലുമായി കുടുംബം എപ്പോഴുമുണ്ടാകും. കുഞ്ഞിന്റെ ഓരോ വിശേഷങ്ങളും രണ്ടാളും പങ്കിടാറുണ്ട്. കഴിഞ്ഞവര്‍ഷം നവംബര്‍ 29 നാണ് സൗഭാഗ്യയ്ക്ക് കുഞ്ഞ് ജനിച്ചത്.
സോഷ്യല്‍ മീഡിയയില്‍ താരമായ സൗഭാഗ്യയുടെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്. സാരിയിലാണ് താരത്തെ കാണാനായത്.
തന്റേത് ഒരു സാധാരണ പ്രസവം ആയിരുന്നില്ലെന്നും സിസേറിയനായിരുന്നുവെന്നും സൗഭാഗ്യ പറഞ്ഞിരുന്നു. അത് കേട്ടപ്പോഴേ ഭയന്നു വിറയ്ക്കുകയായിരുന്നു. പെട്ടെന്നായിരുന്നു സിസേറിയന്‍ തീരുമാനിച്ചത്.താന്‍ വിചാരിച്ച പോലെ സിസേറിയന്‍ അത്ര പേടിക്കേണ്ട ഒന്നല്ലെന്നും എല്ലാം ഒരു സ്വപ്നം പോലെ കഴിഞ്ഞുപോയെന്നും താരം നേരത്തെ പറഞ്ഞിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :