ദുല്‍ഖറൊക്കെ കഴിഞ്ഞിട്ടേ നമുക്ക് ചാന്‍സ് തരൂ; സൗബിനോട് മമ്മൂട്ടി

രേണുക വേണു| Last Modified ബുധന്‍, 2 മാര്‍ച്ച് 2022 (14:00 IST)

സൗബിന്‍ ഷാഹിര്‍ സിനിമയില്‍ അഭിനയിക്കുന്ന കാര്യം സ്ഥിരീകരിച്ച് മമ്മൂട്ടി. സൗബിന്‍ അടുത്തതായി ചെയ്യാന്‍ പോകുന്ന സിനിമയില്‍ ദുല്‍ഖര്‍ സല്‍മാനാണ് നായകന്‍. അതിനുശേഷമുള്ള പ്രൊജക്ടില്‍ മമ്മൂട്ടിയായിരിക്കും കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുക. സൗബിനും ഇക്കാര്യം സ്ഥിരീകരിച്ചു. ദുല്‍ഖറൊക്കെ കഴിഞ്ഞിട്ടേ സൗബിന്‍ നമുക്ക് ചാന്‍സ് തരൂ എന്ന് മമ്മൂട്ടി ഒരു അഭിമുഖത്തില്‍ തമാശരൂപേണ പറഞ്ഞു. പറവയ്ക്ക് മുന്‍പ് തന്നെ ആലോചിച്ചിരുന്ന സിനിമയാണ് മമ്മൂട്ടിയെ വച്ച് ഇപ്പോള്‍ ചെയ്യാന്‍ പോകുന്നതെന്നും സൗബിന്‍ പറഞ്ഞു. സിനിമയ്ക്ക് മുന്‍പ് ഫുല്‍ ടീമായി ഒരു ട്രിപ്പ് പോകുന്നുണ്ടെന്നും അതിനുശേഷമായിരിക്കും മമ്മൂക്ക പ്രൊജക്ട് തുടങ്ങുകയെന്നും സൗബിന്‍ പറഞ്ഞു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :