കെ ആര്‍ അനൂപ്|
Last Modified വെള്ളി, 17 ഡിസംബര്‍ 2021 (11:41 IST)
2017 ലായിരുന്നു നടന്‍ സൗബിന്‍ സാഹിര്‍ കോഴിക്കോട് സ്വദേശിയായ ജാമിയ സഹീറിനെ വിവാഹം ചെയ്തത്. തങ്ങളുടെ നാലാം വിവാഹവാര്‍ഷികം ആഘോഷിക്കുകയാണ് നടന്‍.
'ഇന്നും എല്ലാ ദിവസവും ഞാന്‍ നിന്നെ സ്‌നേഹിക്കും. ഇപ്പോഴും എന്നേക്കും. വാര്‍ഷിക ആശംസകള്‍'-സൗബിന്‍ കുറിച്ചു.
ഫഹദ് നായകനായ ഫാസിലിന്റെ കൈയെത്തും ദൂരത്തില്‍ അതിഥിതാരമായാണ് സൗബിന്‍ അഭിനയലോകത്ത് എത്തുന്നത്.മഹേഷിന്റെ പ്രതികാരം, കമ്മട്ടിപ്പാടം, പ്രേമം, ചാര്‍ലി തുടങ്ങിയ ചിത്രങ്ങളില്‍ അദ്ദേഹത്തിന്റെ പ്രകടനം ശ്രദ്ധിക്കപ്പെട്ടു. പറവയിലൂടെ സംവിധാനരംഗത്തുമെത്തി. ഭീഷ്മപര്‍വ്വം കളളന്‍ ഡിസൂസ റിലീസിനായി കാത്തിരിക്കുകയാണ് നടന്‍.