കെ ആര്‍ അനൂപ്|
Last Modified ചൊവ്വ, 17 മെയ് 2022 (10:03 IST)
റിയാലിറ്റി ഷോയിലൂടെയെത്തി മലയാളം സിനിമയില്‍ സംഗീത സംവിധായകന്‍ എന്ന നിലയിലേക്ക് വളര്‍ന്ന വ്യക്തിയാണ് രഞ്ജിന്‍ രാജ്. അദ്ദേഹം സംഗീതം നല്‍കി ഒടുവില്‍ റിലീസായ ചിത്രമാണ് പത്താം വളവ്. ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ കാലഘട്ടത്തിലൂടെയാണ് രഞ്ജിന്‍ കടന്നു പോകുന്നത്. 2021 മെയ് മാസത്തിലാണ് മകന്‍ ജനിച്ചത്. നീലന്റെ (Neelan) ഒന്നാം പിറന്നാള്‍ കഴിഞ്ഞദിവസം ആഘോഷമാക്കിയിരുന്നു.
സുരാജ് വെഞ്ഞാറമൂട് ഉള്‍പ്പെടെയുളള താരങ്ങള്‍ ആഘോഷങ്ങളില്‍ പങ്കാളിയായി.
ഭാര്യ ശില്പ തുളസിക്കും മകനുമൊപ്പമീള്ള ചിത്രങ്ങള്‍ ഇടയ്ക്കിടെ രഞ്ജിന്‍ പങ്കുവയ്ക്കാറുണ്ട്.
തുടക്കകാലത്ത് പരസ്യചിത്രങ്ങളും ഷോര്‍ട്ട് ഫിലിമുകളും ചെയ്തതാണ് രഞ്ജിന്‍ ശ്രദ്ധിക്കപ്പെട്ടത്. നിത്യ ഹരിത നായകന്‍ എന്ന ചിത്രത്തിലൂടെ സംഗീത സംവിധായകനായി അരങ്ങേറ്റം കുറിച്ചു.കാവല്‍, വുള്‍ഫ്, കടാവര്‍ എന്നീ ചിത്രങ്ങള്‍ക്ക് സംഗീതം ഒരുക്കിയത് രഞ്ജിന്‍ ആണ്.