മമ്മൂട്ടിയുടെ സിനിമ കണ്ട് തോന്നിയ ആഗ്രഹം, ഒടുവില്‍ 'പുഴു'ല്‍ ഒന്നിച്ചഭിനയിച്ചു,വസുദേവ് ഇവിടെയുണ്ട്

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 16 മെയ് 2022 (14:42 IST)

മമ്മൂട്ടിയുടെ 'പുഴു' കണ്ടവര്‍ സിനിമയിലെ കിച്ചു കഥാപാത്രത്തെ അവതരിപ്പിച്ച കുട്ടി വസുദേവ് സജീഷിനെ മറന്നുകാണില്ല. ഇടപ്പള്ളി അമൃതവിദ്യാലയത്തില്‍ ഒന്‍പതാം ക്ലാസ്സിലാണ് കുട്ടി താരം പഠിക്കുന്നത്.A post shared by KICHU (@vasudev_sajeesh)

ഭാസ്‌കര്‍ ദ റാസ്‌കല്‍ കണ്ടപ്പോള്‍ അവന്റെ ഉള്ളില്‍ ഒരു ആഗ്രഹം ഉണ്ടായിരുന്നു,മമ്മൂക്കയുടെ കൂടെ ഒന്ന് അഭിനയിക്കണം. അതിപ്പോള്‍ നടന്നു.വസുദേവിന്റെ ആദ്യചിത്രം ഇതല്ല.

ഗോള്‍ഡ് കോയിന്‍സ് എന്ന സിനിമയിലൂടെയാണ് വസുദേവ് തുടങ്ങിയത്. പുഴു സിനിമയിലേത് പോലെ കിച്ചു എന്ന കഥാപാത്രത്തെയാണ് ആദ്യ ചിത്രത്തിലും കുട്ടി താരം അവതരിപ്പിച്ചത്.
എബി എന്ന ചിത്രത്തില്‍ വിനീത് ശ്രീനിവാസന്റെ ബാല്യകാലം അവതരിപ്പിച്ചതും വാസുദേവ് ആയിരുന്നു.
വിജയ് സൂപ്പറും പൗര്‍ണമിയും, ഗൗതമന്റെ രഥം, സുല്ല്, കള്ളനോട്ടം, മാലിക് തുടങ്ങിയ ചിത്രങ്ങള്‍ കുട്ടി താരത്തെ തേടിയെത്തി.
സുല്ല്, കള്ളനോട്ടം എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് മികച്ച ബാലതാരത്തിനുള്ള സംസ്ഥാന അവാര്‍ഡും ലഭിച്ചു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :