ഇനിയും വൈകിയാല്‍ അത് നടക്കില്ല,ഗര്‍ഭിണിയായ ഭാര്യയുടെ വലിയൊരു ആഗ്രഹം, ഒപ്പം നിന്ന് ശ്രീകുമാര്‍, വീഡിയോ

കെ ആര്‍ അനൂപ്| Last Modified ശനി, 27 മെയ് 2023 (09:13 IST)
ആദ്യ കണ്‍മണിക്കാനുള്ള കാത്തിരിപ്പിലാണ് ശ്രീകുമാറും സ്‌നേഹയും. ഗര്‍ഭിണിയായ ഭാര്യയുടെ വലിയൊരു ആഗ്രഹം നടത്തിക്കൊടുത്തിരിക്കുകയാണ് ശ്രീകുമാര്‍. ഒരുപക്ഷേ ഇനിയും വൈകിയാല്‍ അത് നടക്കില്ലെന്ന് ഇരുവര്‍ക്കും അറിയാമായിരുന്നു. തിയേറ്ററില്‍ പോയി കാണണം എന്നതായിരുന്നു സ്‌നേഹയുടെ ആഗ്രഹം.

തന്റെ ഭര്‍ത്താവ് ശ്രീകുമാര്‍ അഭിനയിച്ച തന്നെ സ്‌നേഹക്ക് കാണാനായി. കാലില്‍ ഇരുളുള്ളതിനാല്‍ തുടര്‍ച്ചയായി കാല നിലത്തു വെച്ച് ഇരിക്കരുതെന്ന് ഡോക്ടര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കിടന്ന് സിനിമ കാണാവുന്ന തരത്തിലുള്ള സൗകര്യമുള്ള തിയേറ്റര്‍ ശ്രീകുമാര്‍ കണ്ടെത്തി.
കിടന്ന സിനിമ കാണാവുന്ന സംവിധാനം ആദ്യമായാണ് കാണുന്നതെന്നും ആദ്യമായിട്ടാണ് ഉപയോഗിക്കുന്നത് എന്നും സ്‌നേഹം പറഞ്ഞു.തലയിണയൊക്കെ വച്ച് ശരിക്കും കിടന്ന് തന്നെ സിനിമ ആസ്വദിക്കാമെന്നും നടി വീഡിയോയില്‍ പറഞ്ഞു. ഇതിന്റെ വ്‌ളോഗ് യൂട്യൂബില്‍ താരം പങ്കിട്ടിട്ടുണ്ട്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :