നടി റൈനയുടെ ഇരട്ട സഹോദരി,ഭീഷ്മപര്‍വത്തിന്റെ തിരക്കഥാകൃത്ത് ദേവദത്ത് ഷാജിയുടെ ഭാര്യ,ഷൈന രാധാകൃഷ്ണന്റെ ചിത്രങ്ങള്‍ കാണാം

കെ ആര്‍ അനൂപ്| Last Modified ഞായര്‍, 7 ജൂലൈ 2024 (22:15 IST)
നടി റൈനയുടെ ഇരട്ട സഹോദരി ഷൈന രാധാകൃഷ്ണന്‍.ഭീഷ്മപര്‍വത്തിന്റെ തിരക്കഥാകൃത്ത് ദേവദത്ത് ഷാജിയുടെ ഭാര്യ കൂടിയായ ഷൈനയുടെ പുതിയ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്.A post shared by raina radhakrishnan (@raina_radhakrishnan__)

ചിറ്റൂര്‍ സബ് റജിസ്ട്രാര്‍ ഓഫിസില്‍ വെച്ചായിരുന്നു ദേവദത്തിന്റെയും ഷൈനയുടെയും വിവാഹം നടന്നത്. ഏപ്രിലിലായിരുന്നു വിവാഹം.കുമ്പളങ്ങി നൈറ്റ്‌സ് എന്ന സിനിമയില്‍ അസിസ്റ്റന്റ് ഡയറക്ടര്‍ ആയാണ് ദേവദത്ത് സിനിമ ജീവിതം ആരംഭിക്കുന്നത്. ഭീഷ്മപര്‍വത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയത് ദേവദത്താണ്.
ദേവദത്ത് ഷാജി പുതിയ സിനിമയുടെ പണിപ്പുരയിലാണ്. മമ്മൂട്ടിയുടെ ഭീഷ്മപര്‍വ്വം എന്ന ചിത്രത്തിന് കഥ തിരക്കഥ സംഭാഷണം ഒരുക്കിയത് ദേവദത്താണ്. സിനിമയുടെ അസോസിയേറ്റ് ഡയറക്ടറായി പ്രവര്‍ത്തിക്കുകയും ചെയ്തു. ഇപ്പോഴിതാ സ്വതന്ത്ര സംവിധായകനായി പ്രവര്‍ത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് അദ്ദേഹം.ധീരന്‍ എന്നാണ് പുതിയ സിനിമയ്ക്ക് പേരിട്ടിരിക്കുന്നത്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :