'അവള്‍ കൂട്ടുകാരി, ഞാന്‍ മാത്രമാണ് ദര്‍ശന്റെ ഭാര്യ'; പൊലീസിനു കത്തയച്ച് വിജയലക്ഷ്മി

ദര്‍ശനും മറ്റു പ്രതികളും അറസ്റ്റിലായതിനു പിന്നാലെയാണ് സിറ്റി പൊലീസ് കമ്മിഷണര്‍ വാര്‍ത്താസമ്മേളനം വിളിച്ചത്

വിജയലക്ഷ്മി, ദര്‍ശന്‍, പവിത്ര ഗൗഡ
രേണുക വേണു| Last Modified വ്യാഴം, 4 ജൂലൈ 2024 (14:05 IST)
വിജയലക്ഷ്മി, ദര്‍ശന്‍, പവിത്ര ഗൗഡ

പൊലീസ് കമ്മിഷണര്‍ക്ക് കത്തയച്ച് കൊലപാതകക്കേസില്‍ അറസ്റ്റിലായ നടന്‍ ദര്‍ശന്‍ തൂഗുദീപയുടെ ഭാര്യ വിജയലക്ഷ്മി. കര്‍ണാടകയിലെ ചിത്രദുര്‍ഗ സ്വദേശിയായ രേണുകസ്വാമിയെ കൊലപ്പെടുത്തിയ കേസില്‍ രണ്ടാം പ്രതിയാണ് ദര്‍ശന്‍. കേസില്‍ നടിയും ദര്‍ശന്റെ സുഹൃത്തുമായ പവിത്ര ഗൗഡയും പ്രതിയാണ്. വാര്‍ത്താസമ്മേളനത്തിനിടെ പവിത്ര ഗൗഡയെ 'ദര്‍ശന്റെ ഭാര്യ' എന്ന് ബെംഗളൂരു സിറ്റി പൊലീസ് കമ്മിഷണര്‍ ബി.ദയാനന്ദ വിശേഷിപ്പിച്ചു. ഇതില്‍ രോഷം പൂണ്ടാണ് വിജയലക്ഷ്മി പൊലീസ് കമ്മിഷണര്‍ക്ക് കത്തയച്ചത്.

ദര്‍ശനും മറ്റു പ്രതികളും അറസ്റ്റിലായതിനു പിന്നാലെയാണ് സിറ്റി പൊലീസ് കമ്മിഷണര്‍ വാര്‍ത്താസമ്മേളനം വിളിച്ചത്. വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുന്നതിനിടെ പവിത്ര ഗൗഡയെ 'ദര്‍ശന്റെ ഭാര്യ' എന്ന് കമ്മിഷണര്‍ ദയാനന്ദ വിശേഷിപ്പിക്കുകയായിരുന്നു. ഇതില്‍ വ്യക്തത വരുത്താനാണ് വിജയലക്ഷ്മി ഇപ്പോള്‍ പൊലീസിനു കത്തയച്ചിരിക്കുന്നത്. ' ഞാന്‍ മാത്രമാണ് ദര്‍ശന്റെ ഭാര്യ. പവിത്ര ഗൗഡ അദ്ദേഹത്തിന്റെ സുഹൃത്ത് മാത്രമാണ്' വിജയലക്ഷ്മി കമ്മിഷണര്‍ക്ക് അയച്ച കത്തില്‍ പറയുന്നു. ഔദ്യോഗിക രേഖകളില്‍ ഇക്കാര്യം കൃത്യമായാണോ രേഖപ്പെടുത്തിയിരിക്കുന്നതെന്ന് പൊലീസ് ഉറപ്പുവരുത്തണമെന്നും വിജയലക്ഷ്മി കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

കേസില്‍ രണ്ടാം പ്രതിയായ ദര്‍ശന്‍ അഗ്രഹാര ജയിലില്‍ ആണ് ഇപ്പോള്‍ ഉള്ളത്. പവിത്ര ഗൗഡയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. മൊത്തം 17 പ്രതികളാണ് കേസില്‍ ഉള്ളത്. കൊലപാതകത്തിനു ദര്‍ശനെ നിര്‍ബന്ധിച്ചതു പവിത്രയാണെന്നാണ് പൊലീസ് കണ്ടെത്തല്‍.അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :