നവ്യയുടെ പുതിയ വാഹനം കണ്ടോ? വില കേട്ടാല്‍ ഞെട്ടും !

വിവാഹ ശേഷം സിനിമയില്‍ നിന്ന് ഇടവേളയെടുത്ത നവ്യ 'ഒരുത്തീ' എന്ന സിനിമയിലൂടെയാണ് തിരിച്ചുവരവ് നടത്തിയത്

Navya Nair
രേണുക വേണു| Last Modified ശനി, 6 ജൂലൈ 2024 (16:07 IST)
Navya Nair

പുതിയ വാഹനം സ്വന്തമാക്കി നടി നവ്യ നായര്‍. ഇന്‍സ്റ്റഗ്രാമിലൂടെയാണ് താരം ഈ സന്തോഷ വാര്‍ത്ത അറിയിച്ചത്. മെഴ്‌സിഡസ് ബെന്‍സിന്റെ ദി X7 ആണ് നവ്യയുടെ പുതിയ വാഹനം. കാര്‍ബണ്‍ ബ്ലാക്ക് നിറത്തിലുള്ള കിടിലന്‍ വാഹനമാണ് നവ്യ സ്വന്തമാക്കിയിരിക്കുന്നത്.

' ദൈവത്തിനോട് കടപ്പെട്ടിരിക്കുന്നു ' എന്ന ക്യാപ്ഷനോടെയാണ് പുതിയ വാഹനം ഷോറൂമില്‍ നിന്ന് വാങ്ങുന്നതിന്റെ ചിത്രങ്ങള്‍ നവ്യ പങ്കുവെച്ചിരിക്കുന്നത്. ഏകദേശം ഒരു കോടി 30 ലക്ഷം രൂപയാണ് ഈ വാഹനത്തിന്റെ വില. മകനും അച്ഛനും ഒപ്പമാണ് നവ്യ ഷോറൂമില്‍ എത്തിയത്. കാറിനു യോജിക്കുന്ന തരത്തില്‍ ബ്ലാക്ക് വസ്ത്രം തന്നെയാണ് താരം ധരിച്ചിരുന്നത്.

വിവാഹ ശേഷം സിനിമയില്‍ നിന്ന് ഇടവേളയെടുത്ത നവ്യ 'ഒരുത്തീ' എന്ന സിനിമയിലൂടെയാണ് തിരിച്ചുവരവ് നടത്തിയത്. സിനിമാ രംഗത്തും സ്‌റ്റേജ് ഷോ വിധികര്‍ത്താവായും താരം ഇപ്പോള്‍ സജീവമാണ്. സോഷ്യല്‍ മീഡിയയില്‍ സജീവസാന്നിധ്യമായ താരം തന്റെ വിശേഷങ്ങളെല്ലാം ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :