സാരിയല്ലേ നല്ലതെന്ന് ആരാധകര്‍, മഞ്ജുവിനെ കോപ്പിയടിച്ചോ എന്ന് ചോദ്യം; നാല്‍പ്പത് വയസാകാറായെന്ന് കണ്ടാല്‍ തോന്നില്ലെന്നും കമന്റ്

രേണുക വേണു| Last Modified ശനി, 3 ജൂലൈ 2021 (10:36 IST)

സീരിയലുകളിലൂടെയും സിനിമകളിലൂടെയും മലയാളികള്‍ക്ക് സുപരിചിത മുഖമാണ് ശാലു മേനോന്റേത്. അറിയപ്പെടുന്ന നര്‍ത്തകി കൂടിയായ ശാലു സോഷ്യല്‍ മീഡിയയിലും വളരെ സജീവമാണ്. തന്റെ വ്യത്യസ്ത ലുക്കിലുള്ള ചിത്രങ്ങള്‍ ശാലു ഇടയ്ക്കിടെ പങ്കുവയ്ക്കാറുണ്ട്. അങ്ങനെയൊരു ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിങ് ആയിരിക്കുന്നത്.

ശാലുവിന്റെ മേക്കോവര്‍ ചിത്രങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു. എന്നാല്‍, സെറ്റ് സാരിയുടുത്ത് മലയാളി മങ്കയായി നില്‍ക്കുന്ന ശാലുവിനെ കാണാനാണ് കൂടുതല്‍ ഭംഗിയെന്ന് ഈ ചിത്രങ്ങള്‍ക്ക് കീഴില്‍ പലരും കമന്റ് ചെയ്തിട്ടുണ്ട്. നേരത്തെ സോഷ്യല്‍ മീഡിയയില്‍ വൈറലായ മഞ്ജു വാരിയരുടെ ലുക്കിന് സമാനമാണ് ഇപ്പോള്‍ ശാലുവിന്റെ മേക്കോവര്‍ എന്ന അഭിപ്രായവും ചിലര്‍ രേഖപ്പെടുത്തി.


'എന്റെ പുതിയ ലുക്ക്' എന്ന അടിക്കുറിപ്പോടെയാണ് ശാലു തന്റെ പുതിയ ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്. മഞ്ജു വാരിയരുടെ ഹെയര്‍ സ്റ്റൈലും കൂള്‍ ലുക്കിലുള്ള മിഡിയും ടോപ്പുമൊക്കെ അതുപോലെ തന്നെ കോപ്പിയടിച്ചെന്ന് ചിലര്‍ പറയുമ്പോള്‍ മറ്റ് ചിലര്‍ ശാലുവിനെ വാനോളം പുകഴ്ത്തുന്നു. നാല്‍പ്പത് വയസാകാറായെന്ന് ഈ ചിത്രം കണ്ടാല്‍ പറയില്ലെന്നാണ് പലരുടെയും അഭിപ്രായം. ശാലുവിന് ഇപ്പോള്‍ 38 വയസ്സാണ് പ്രായം.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :