ചിരിപ്പിക്കാൻ വിഷ്ണു ഉണ്ണികൃഷ്ണൻ,ശലമോൻ ടീസർ

കെ ആര്‍ അനൂപ്| Last Modified ശനി, 14 ജനുവരി 2023 (17:33 IST)
വിഷ്ണു ഉണ്ണികൃഷ്ണന്റെ വരുന്നു.ജിതിന്‍ പത്മനാഭന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ തനി നാട്ടിൻപുറത്തുകാരനായാണ് നടൻ അഭിനയിക്കുന്നത്. ടീസർ പുറത്തിറങ്ങി.
കൃഷ്ണന്‍ കുട്ടി പണി തുടങ്ങി എന്ന ചിത്രത്തിന് ശേഷം പെപ്പര്‍ കോണ്‍ സ്റ്റുഡിയോസുമായി നിർമ്മിക്കുന്ന രണ്ടാമത്തെ ചിത്രം റിലീസിന് ഒരുങ്ങുന്ന ത്രില്ലിലാണ് വിഷ്ണു ഉണ്ണികൃഷ്ണൻ.ദിലീഷ് പോത്തൻ, സുധി കോപ്പ, കിച്ചു ടെല്ലസ്, സമ്പത്ത് രാജ്, ആദിൽ എബ്രഹാം, സൗമ്യ മേനോൻ, അഞ്ജലി നായർ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.നിസ്സാം ഗൗസ് കഥയും തിരക്കഥയും സംഭാഷണവും ഒരുക്കുന്നു. പാപ്പിനുവാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്.
 
 ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :