അനുബന്ധ വാര്‍ത്തകള്‍
- വായുവിലൂടെ പറന്ന് നായകന്, ഇതെന്താ തെലുങ്കു സിനിമയോ ?കടുവ ടീസര്‍ ട്രെന്‍ഡിങ്ങില്‍ ഒന്നാമത് !
- വിദേശത്ത് നിന്നൊരു ഗ്ലാമറസ് ഫോട്ടോഷൂട്ട്, പതിവ് തെറ്റിയില്ല, മീര ജാസ്മിന്റെ ചിത്രങ്ങള്‍ വൈറല്‍
- വിക്രം സിനിമയില്‍ അഭിനയിച്ചതില്‍ കുറ്റബോധം,300 കോടി നിര്‍മ്മാതാവിന് നേടിക്കൊടുത്തെങ്കിലും യുവനടി മൈന നന്ദിനിക്ക് പരാതികള്‍ മാത്രം !
- 'റോക്കട്രി' റിലീസ്, നടന് മാധവനും സംഘവും കേരളത്തിലേക്ക്, പുതിയ വിവരങ്ങള്‍
- തമിഴ് സിനിമയിലെ മലയാളി താരനിര, ഉര്‍വശി മുതല്‍ അപര്‍ണ ബാലമുരളി വരെ,'വീട്ട്ലാ വിശേഷം' റിലീസിന് ദിവസങ്ങള്‍ മാത്രം
ഇന്റിമേറ്റ് രംഗങ്ങളില്‍ അഭിനയിക്കാനില്ല, തുടര്‍ച്ചയായി സിനിമകള്‍ ചെയ്യില്ല; ഇനി വിഘ്‌നേഷിനൊപ്പം കൂടുതല്‍ സമയം ചെലവഴിക്കാന്‍ നയന്‍സ്
വിവാഹശേഷം ജീവിതപങ്കാളി വിഘ്‌നേഷ് ശിവനൊപ്പം കൂടുതല്‍ സമയം ചെലവഴിക്കാനുള്ള തീരുമാനത്തിലാണ് തെന്നിന്ത്യന്‍ താരസുന്ദരി നയന്‍താര. സിനിമ തിരക്കുകള്‍ മാറ്റിവെച്ച് കുടുംബജീവിതത്തിനു കൂടുതല്‍ പ്രാധാന്യം നല്‍കാനാണ് താരത്തിന്റെ തീരുമാനമെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നു.
വിവാഹം കഴിഞ്ഞെങ്കിലും യാത്ര തിരക്കുകളിലാണ് നവദമ്പതികള്‍ ഇപ്പോള്‍. ഏതാനും ദിവസങ്ങള്‍ കഴിഞ്ഞ് മാത്രമേ വീണ്ടും സിനിമ തിരക്കുകളിലേക്ക് പ്രവേശിക്കൂ. ഇരുവരും ഇപ്പോള്‍ കേരളത്തിലാണ് ഉള്ളത്.
കല്യാണം കഴിഞ്ഞതോടെ സിനിമയില്‍ അഭിനയിക്കാന്‍ നയന്‍താര ചില ഡിമാന്‍ഡുകള്‍ വെച്ചിട്ടുണ്ടെന്നാണ് ഇപ്പോള്‍ വരുന്ന റിപ്പോര്‍ട്ടുകള്‍. ഇന്റിമേറ്റ് രംഗങ്ങളില്‍ ഇനി താരം അഭിനയിക്കില്ല. വിഘ്നേഷുമായുള്ള പ്രണയം പരസ്യമായതിനു പിന്നാലെ നയന്‍സ് ഇന്റിമേറ്റ് രംഗങ്ങളില്‍ നിന്ന് വിട്ടുനിന്നിരുന്നു. തുടര്‍ന്നങ്ങോട്ടും ഇന്റിമേറ്റ് രംഗങ്ങളില്‍ താരം അഭിനയിക്കില്ലെന്നാണ് വിവരം.
മാത്രമല്ല ഓടിനടന്ന് സിനിമ ചെയ്യാനും താരത്തിന് താല്‍പര്യമില്ല. ഫാമിലി ലൈഫിന് കൂടുതല്‍ പ്രാധാന്യം നല്‍കാനാണ് നയന്‍സിന്റെ തീരുമാനം. അതിനാല്‍ ചെയ്യുന്ന സിനിമകളുടെ എണ്ണം കുറയ്ക്കും. ഒരു സിനിമ കഴിഞ്ഞാല്‍ ചെറിയൊരു ഇടവേളയെടുത്തതിനു ശേഷം മാത്രമേ നയന്‍താര ഇനി അടുത്ത സിനിമ ചെയ്യൂ. തുടര്‍ച്ചയായി സിനിമ ചെയ്യുന്നത് താരം നിര്‍ത്തിയെന്നാണ് ഇപ്പോള്‍ വരുന്ന റിപ്പോര്‍ട്ടുകള്‍. വിഘ്‌നേഷിനൊപ്പം ആയിരിക്കാനാണ് നയന്‍സ് സിനിമ തിരക്കുകള്‍ കുറയ്ക്കുന്നത്.