'സൗദി വെള്ളക്ക'സംവിധായകന്റെ അടുത്ത പടം,ഉര്‍വശി തിയേറ്റേഴ്‌സുമായി ഒരിക്കല്‍ കൂടി കൈകോര്‍ത്ത് തരുണ്‍ മൂര്‍ത്തി

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 24 ഏപ്രില്‍ 2023 (17:08 IST)
എന്ന സിനിമയ്ക്ക് ശേഷം തരുണ്‍ മൂര്‍ത്തിയും ഉര്‍വശി തിയേറ്റേഴ്‌സും മൂന്നാം തവണയും ഒന്നിക്കുന്നു. നിര്‍മാതാക്കള്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. എന്നാല്‍ സിനിമയെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. അണിയറ പ്രവര്‍ത്തകരെയും അഭിനേതാക്കളെയും കുറിച്ചുള്ള വിവരങ്ങള്‍ വൈകാതെ ഉണ്ടാകും.

സിനിമയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്കായി കാത്തിരിക്കുകയാണ് ആരാധകരും.ഡിസംബര്‍ 2ന് തിയേറ്ററുകളില്‍ എത്തിയ മലയാള ചിത്രമാണ് സൗദി വെള്ളക്ക. മികച്ച പ്രതികരണങ്ങളുമായി തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിച്ച ചിത്രം ബാംഗ്ലൂര്‍ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിച്ചിരുന്നു.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :