അനുബന്ധ വാര്‍ത്തകള്‍
- മമ്മൂട്ടിയുടെ ‘ഉണ്ടയ്ക്ക്’ 6 മാസത്തെ സമയം നൽകി പ്രിയദർശൻ!
- നരേന്ദ്ര മോദിയെ വാനോളം പുകഴ്ത്തി മോഹൻലാൽ!
- പേളി ഒരിക്കലും ബിഗ് ബോസ് വിന്നര്‍ ആവില്ല, പ്രേക്ഷകരെ പൊട്ടന്മാരാക്കി ബിഗ് ബോസ് അണിയറക്കഥകൾ!
- പേളിയെ മോശക്കാരി ആക്കാൻ ശ്രമം, വലിയ കളികൾ അണിയറയിൽ ഒരുങ്ങുന്നു?!
- മമ്മൂട്ടിയും മോഹൻലാലും നന്നായിക്കോട്ടെയെന്ന് കരുതി ഒരു സിനിമയ്ക്കും ടിക്കറ്റെടുത്തിട്ടില്ല: രമേഷ് പിഷാരടി
'അഭിനയരീതികള്‍ നോക്കിയാല്‍ മോഹന്‍ലാലും ഫഹദും ഒരു പോലെയാണ്': സത്യൻ അന്തിക്കാട്
'അഭിനയരീതികള്‍ നോക്കിയാല്‍ മോഹന്‍ലാലും ഫഹദും ഒരു പോലെയാണ്': സത്യൻ അന്തിക്കാട്
അഭിനയരീതികള്‍ നോക്കിയാല്‍ മോഹന്‍ലാലും ഫഹദും ഒരു പോലെയാണെന്നും ഇരുവരും ക്യാമറയ്ക്ക് മുന്നില്‍ വന്നാല്‍ ലോകത്തിലെ ഏറ്റവും എളുപ്പമുള്ള പണി അഭിനയമാണെന്ന് തോന്നിപ്പോകുമെന്നും സത്യൻ അന്തിക്കാട്. നാനയുമായുള്ള അഭിമുഖത്തില്‍ സംവിധായകന് ഇക്കാര്യം വ്യക്തമാക്കിയത്.
‘ഒരു കഥാപാത്രത്തെ ഫഹദ് ഉള്‍ക്കൊള്ളുന്ന രീതിയില്‍ തന്നെ വ്യത്യാസങ്ങള്‍ പ്രകടമാണ്. അയാള്‍ക്ക് കഥ പറഞ്ഞുകൊടുക്കുന്ന സമയം മുതല്‍ ഞാനത് അനുഭവിച്ചിട്ടുണ്ട്. ഫഹദിന്റെയുള്ളില്‍ ഒരു സംവിധായകനുണ്ടെന്ന തനിക്ക പലപ്പോഴും തോന്നിയിട്ടുണ്ടെന്ന് സംവിധായകന് പറഞ്ഞു.
'ഞാൻ പ്രകാശൻ' എന്ന ചിത്രത്തിൽ ഫഹദിന്റെ ഒരു ഡയലോഗ് മോഡുലേഷൻ തന്നെ അത്ഭുതപ്പെടുത്തി. ഞാൻ വിചാരിച്ചതിലും മികച്ച ഒരു അഭിനയമായിരുന്നു ഫഹദിൽ നിന്ന് കണ്ടതെന്നും സംവിധായകൻ പറഞ്ഞു. സത്യന് അന്തിക്കാടിന്റെ ഏറ്റവും പുതിയ ഞാന്‍ പ്രകാശനില്‍ നായകനായെത്തുന്നത് ഫഹദാണ്. ഒരു ഇന്ത്യന്‍ പ്രണയകഥയ്ക്ക് ശേഷം ഇരുവരുമൊന്നിക്കുന്ന ചിത്രം കൂടിയാണിത്.
അടുത്ത ലേഖനം