അപർണ|
Last Modified വെള്ളി, 21 സെപ്‌റ്റംബര്‍ 2018 (10:46 IST)
ബിഗ് ബോസ് ഗ്രാന്‍ഡ് ഫിനാലെയിലേക്ക് എത്തിയിരിക്കുകയാണ്. ശനിയാഴ്ചയോ ഞായറാഴ്ചയോ നടക്കുന്ന എവിക്ഷന് ശേഷമാണ് ഫൈനലില്‍ ആരൊക്കെയുണ്ടാവുമെന്ന കാര്യത്തില്‍ കൃത്യത വരികയുള്ളു. അരിസ്റ്റോ സുരേഷ്, ശ്രീനിഷ്, അതിഥി എന്നിവർ നേരിട്ട് ഫൈനലിലേക്ക് പ്രവേശനം നേടിയിരിക്കുകയാണ്.
സാബു, അര്‍ച്ചന, ഷിയാസ്, പേര്‍ളി എന്നിവരാണ് അവസാനഘട്ട എലിമിനേഷനിലെത്തിയിരിക്കുന്നവര്‍. എല്ലാവരും ഒന്നിനൊന്ന് മികച്ച് കളിക്കുന്നവരും പുറത്ത് ഏറ്റവുമധികം ആരാധകരുള്ളവരുമാണ്.
ആദ്യം മുതല്‍ ബിഗ് ബോസ് വിജയ് ആവാന്‍ സാധ്യതയുള്ള മത്സരാര്‍ത്ഥിയായിരുന്നു പേര്‍ളി മാണി. എന്നാല്‍ പേര്‍ള ഈ ആഴ്ച എലിമിനേഷനിലൂടെ പുറത്ത് പോവുമെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്.
പേളിയെ മോശക്കാരി ആക്കി ചിത്രീകരിക്കാൻ എല്ലാവരും ശ്രമിക്കുന്നുണ്ടെന്ന് വ്യക്തമാണ്. ബിഗ് ബോസ് മലയാളം എന്ന പേരിലുള്ള ഫേസ്ബുക്ക് പേജിലൂടെ വന്ന ഒരു കുറിപ്പിലാണ് ബിഗ് ബോസിന്റെ കള്ളകളിയും ഏഷ്യാനെറ്റിനെയും വിമര്‍ശിച്ച് ആരാധകര്‍ എത്തിയിരിക്കുന്നത്.
വൈറലാകുന്ന ആരാധകന്റെ കുറിപ്പ്:
പേളി മാണി ഒരിക്കലും ബിഗ് ബോസ് വിന്നർ ആവില്ല. ഇനി ചെറിയകളികൾ ഇല്ല വലിയകളികൾ മാത്രം എന്ന് മോഹൻലാൽ പറയുന്നത് പോലെ ഈ ആഴ്ച ഒരുപക്ഷേ ബിഗ് ബോസ്സിന്റെ ആ വലിയ കളി നമുക്ക് കാണാം .
ഈ ആഴ്ച എലിമിനേറ്റ് ആകാനും [ ആക്കുവാനും ]ഏറ്റവും ചാൻസ് പേളി മാണിക്ക് തന്നെ. കാരണങ്ങൾ :
1. ബാദ്ധ്യത ആയ "പേളിഷ് "
മറ്റുഭാഷകളിലെ ബിഗ്‌ബോസ്സിനെ അപേക്ഷിച്ചു റേറ്റിങ്ങിൽ വളരെ പിന്നിൽ ആയിരുന്ന മലയാളം ബിഗ്ബോസിന് "ഒരു പ്രണയം " ആവശ്യം ആയിരുന്നു.റേറ്റിങ് നില നിർത്തുവാൻ. ആദ്യ ആഴ്ചകളിൽ നമ്മൾ കണ്ടതാണ് 'പേളി -ശ്രീനിഷ് ' ബന്ധത്തെ ചാനൽ എത്രത്തോളം ബൂസ്റ്റ് ചെയ്തു എന്നും, എത്ര സ്‌ക്രീൻ സ്പെയ്സ് കൊടുത്തു എന്നും, എത്ര പോപ്പുലാരിറ്റി കൊടുത്തു എന്നും ഒക്കെ ഉള്ളത്. ആ സമയത്തെ ഏഷ്യാനെറ്റ് പേജിൽ ഇടുന്ന വിഡിയോകൾ , അവയുടെ ക്യപാഷനുകൾ എല്ലാം തന്നെ 'ക്യൂട്ട്' ആയ ഒരു പ്രണയത്തെ നമുക്ക് കാണിച്ചു തരുമ്പോലെ ഉള്ളവ ആയിരുന്നു. [ വീട്ടുകാരുടെ സമ്മതം ചോദിക്കാൻപോയ ലാലേട്ടൻ ഇപ്പൊ അതിനെ കുറിച്ച് മിണ്ടുന്നതു പോലും ഇല്ല.കാര്യങ്ങൾ അത്ര പന്തിയല്ല എന്ന് വേണം കരുതാം].ഇനി ഷോ തീരാൻ ഏതാനം ദിവസങ്ങൾ മാത്രം ഉള്ളപ്പോൾ റേറ്റിങ് നു വേണ്ടി ഇനിയും "പേളിഷ് " എന്ന ബാധ്യത ചുമക്കണ്ട ആവശ്യം ബിഗ് ബോസ്സിനില്ല.
2.പ്രക്ഷക മനസ്സിലേക്ക് നെഗറ്റീവ് ഇമേജ് കുത്തിനിറക്കുക
ഏഷ്യാനെറ്റ് പേജ് ഇപ്പോൾ ഷെയർ ചെയ്യുന്ന പേളിയുടെ വിഡിയോകൾ , അവയുടെ ക്യാപ്‌ഷനുകൾ ശ്രദ്ധിക്കുക. പേളിയെ "ക്യൂട്ട് കാമുകി" ആക്കി കൊണ്ടുനടന്ന അവർ ഇപ്പൊ "ക്രൂര" "തേപ്പുകാരി" എന്നൊരു ഇമേജിലേക്ക് എത്തിക്കാൻവേണ്ടി ഓൾറെഡി സംശയം ഉള്ള പ്രേക്ഷകരുടെ മനസ്സിലേക്ക് എരിതീയിൽ എണ്ണ പകരൻ ശ്രമിക്കുന്നത് പോലെ ഉള്ള ക്യാപ്‌ഷനുകൾ. പേളി സുരേഷേട്ടനോട് എതിർത്ത് സംസാരിക്കുന്ന വീഡിയോകളുടെ ഒക്കെ ക്യാപ്‌ഷൻ ശ്രദ്ധിക്കുക. നെഗറ്റീവ് ഇമേജ് പേളിക്ക് നൽകിയേ അടങ്ങൂ എന്നൊരു വാശിപോലെ.
തെറ്റുചെയ്ത ഒന്നിലധികം പേരുണ്ട് എന്നിരിക്കെ ലാലേട്ടൻ പലപ്പോഴും താക്കീതു ചെയ്യുന്നത് പേര്ളിയെ മാത്രം ആണ്.മറ്റുള്ളവർക്ക് നേരെ അങ്ങ് കണ്ണടക്കും [ഉദാ: ബഷീർ] പേർളിയുടെഭാഗത്തു നിന്ന് ചെറിയോരു പിഴവുണ്ടായാൽപോലൂം അതിനു നാലാംകിട മഞ്ഞപ്പത്ര ക്ലിക്‌ബെയിറ്റ് രീതിയിലുള്ള അത്യന്തം നെഗറ്റീവ് ക്യാഷനും..ആ സമയത്തു സുരേഷ് ഓ മറ്റോ ആണ് അതെ പിഴവ് ചെയ്യുന്നതെങ്കിൽ അതിനെ ഒരു കോമഡി ആങ്കിളിൽ ആക്കിതീർത്തുകൊണ്ടുള്ള ക്യപാഷനുകളും കാണാം.
3. പ്രതിഫലം
കൂടുതൽ പ്രതിഫലം വാങ്ങി ഇരുന്ന കണ്ടസ്റ്റാന്റുകൾ ഒക്കെ അപ്രതീക്ഷിതമായി പുറത്താകുന്നു.[ രഞ്ജിനിയെ ഒക്കെ എന്തിനു ആണാവോ പുറത്തതാക്കിയത്] പൈങ്കിളി പ്രണയം റേറ്റിങ്ങിന് ഉയർത്തും എന്ന കാരണം കൊണ്ട് ഇത്രനാൾ പിടിച്ചു നിന്ന പേർളി .ഇനി രക്ഷപ്പെടുമെന്ന് തോന്നുന്നില്ല. ഇപ്പൊ ഉള്ളവരിൽ ഏറ്റവും അധികം പ്രതിഫലം വാങ്ങുന്ന പേർളി ആവാം ഇനി ഔട്ട്.
4. വിശ്വാസ്യത തിരിച്ചുപിടിക്കുക
ബിഗ്‌ബോസിന് എതിരെ ഏറ്റവും ഉയർന്നുകേട്ട ആരോപണം ആണ്,അത് പേർളി മാണി ഷോ ആണെന്നും സമ്മാനം പേളിക്ക് നേരത്തെ ഉറപ്പിച്ചു വെച്ചിട്ടുള്ളത് ആണെന്നും ഒക്കെ. അങ്ങനെ നോക്കുമ്പോൾ ഷോയുടെ വിശ്വാസ്യത നിലനിർത്തുന്നതിനു വേണ്ടി ഒരിക്കലും പേര്ളിയെ വിന്നർ ആക്കാൻ ബിഗ് ബോസ് തുനിയില്ല . മാത്രമല്ല അവസാന നിമിഷം ഒരു ഷോക്ക് എന്നപോലെ പേർളി ഈ വീക്ക് ഔട്ട് ആകാനും ചാൻസ് ഉണ്ട് .
5. വോട്ടിംഗ് ട്രെൻഡ്
ഒട്ടുമിക്ക എവിക്ഷനിലും വന്ന ആളാണ് പേർളി. എല്ലാ എവിക്ഷനിലും ആദ്യം സെയിഫ് ആകുന്നതും മിക്കവാറും പേർളി തന്നെ ആയിരുന്നു. കഴിഞ്ഞ ആഴ്ചയിൽ അർച്ചനക്കും, സുരേഷിനും,സാബും ശേഷം മാത്രം ആണ് പേർളി സെയിഫ് ആയതു. ഇനി റേറ്റിങ് നു വേണ്ടി പേർളിയെ പിടിച്ചു നിർത്താണ്ട ആവശ്യം ഇല്ല എന്ന് മനസിലാക്കി "പേർളിക്കിപ്പോ പഴയതുപോലെ സപ്പോർട്ട് ഇല്ല എന്ന് വരുത്തി തീർത്തുകൊണ്ടു "ബിഗ്‌ബോസ് തന്നെ നമുക്കൊരു ക്ലൂ തന്നതാകാൻ ചാൻസുണ്ട്.
6. പി.ആർ
പേർളിക്കുവേണ്ടി ഏഷ്യാനെറ്റ് ഉള്പടെ പി. ആർ വർക്ക് ചെയ്യുന്നു എന്ന് വരുത്തി തീർത്തു യഥാർത്ഥ പി.ആർ. വർക്ക് കാരെ പുകമറക്കു പിന്നിൽ ഒളിപ്പിക്കുകയായിരുന്നു. ഏഷ്യാനെറ്റ് ന്യൂസ് പേജ് പ്രസിദ്ധീകരിക്കുന്ന ബിഗ് ബോസ് ലേഖനങ്ങളും ഇന്റർവ്യൂകളും ശ്രദ്ധിക്കുക.ചാനലിന്റെ ചായ്‌വ് എങ്ങോട്ടാണ് എന്ന് മനസ്സിലാകും. മൈൻഡ് ഗെയിം കളിക്കണ്ടതും പ്രേക്ഷകരുടെ മനസ്സിനെ സ്വാധീനിക്കണ്ടത് എങ്ങനെയെന്നും ആ ലേഖനങ്ങൾ കണ്ടാൽ മനസിലാകും.ക്ലാസിക്ക് പി ആർ വർക്ക്. [ ഈ ആഴ്ച ഇത്തിരി കൈവിട്ടുപോയി കള്ളം പുറത്തായോ എന്നൊരു സംശയം ഇല്ലാതില്ല , ഔട്ട് ആയി 3 ആഴ്ചകഴിഞ്ഞു ഒരു മത്സരത്തിയുടെ ഇന്റർവ്യൂ ഇപ്പൊ വന്നത് വോട്ടിംഗ് നെ സ്വാധീനിക്കാൻ അല്ലായിരിക്കുമല്ലോ അല്ലെ?] ഒഫിഷ്യൽ ഗ്രൂപ്പും ശ്രദ്ധിച്ചാൽ മനസിലാകും. ഏഷ്യാനെറ്റ് ആരെയാണ് വിന്നർ ആയി സിലക്റ്റ് ചെയ്തുവെച്ചിരിക്കുന്നതു എന്നും. ഒരു പ്രത്യേകവിഭാഗം ഫാൻസിനു മാത്രം എന്തും പറയാം.എന്തും ചെയ്യാം.
7. വോട്ട്
പേര്ളിയും ഷിയാസും ഒരുമിച്ചു എവിക്ഷനിൽ വന്നത് കാരണം ഫാൻസ് വോട്ട് സ്പ്ലിറ്റവാൻ ചാൻസുണ്ട്.
അർച്ചനയ്ക്ക് അന്യഭാഷയാ ബിഗ്‌ബോസ് ഫാൻസ് വലിയ ഒരു ആരാധക വൃന്ദം സപ്പോർട്ട് കൂടെ ഉണ്ടന്നിരിക്കെ. അർച്ചന സാബു സെയിഫ് ആണ്. ഇല്ലെങ്കിൽ ഏഷ്യാനെറ്റ് സെയിഫ് ആക്കും.
അങ്ങനെ ഒക്കെ നോക്കുക്കുമ്പോൾ ഈ ആഴ്‌ച പുറത്താക്കുക.. പേർളിയും , ഷിയാസും ആകും.
പിന്നെ ബാക്കിയുള്ളവർ ആരും ഏഷ്യാനെറ്റിന്റെ മനസപുത്രന് ഒരു എതിരാളി അല്ല..
അങ്ങനെ മനസപുത്രൻ ഒന്നാം സ്ഥാനവും, മനസപുത്രി രണ്ടാസ്ഥാനവും നേടാൻ ആണ് ചാൻസ്.
ഹിമ പറഞ്ഞതുപോലെ കളിനടക്കുന്നതു ബിഗ് ബോസ് വീടിനു പുറത്താണ്.."വലിയ കളികൾ "