1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. sarath appani news

അപ്പോള്‍ ഒരുപാട് പടങ്ങള്‍ കിട്ടും, തമിഴ് സിനിമകളിലെ അനുഭവം പങ്കുവെച്ച് നടന്‍ അപ്പാനി ശരത്

അപ്പാനി ശരത്
മലയാളത്തിന് പുറത്തും പതിയെ ശ്രദ്ധിക്കപ്പെട്ട് തുടങ്ങുകയാണ് നടന്‍ ശരത് അപ്പാനിയെ. തമിഴില്‍ തനിക്ക് കൂടുതലും ലഭിക്കുന്നത് വില്ലന്‍ വേഷങ്ങള്‍ ആണെന്ന് നടന്‍. സ്റ്റീരിയോടൈപ്പ് ചെയ്യപ്പെട്ട് പോകാതെ ഞാനെപ്പോഴും ശ്രദ്ധിക്കാറുണ്ടെന്നും ശരത് പറയുന്നു.
 
'ഞാന്‍ തമിഴില്‍ മിക്ക സിനിമകളിലും വില്ലനാണ്. ഞാന്‍ വില്ലനിസം കാണിച്ചാല്‍ മതി. അപ്പോള്‍ എനിക്ക് ഒരുപാട് പടങ്ങള്‍ കിട്ടും. പക്ഷേ അവിടെയും ഞാന്‍ ഇപ്പോള്‍ ശ്രദ്ധിക്കപ്പെട്ടു തുടങ്ങി.സ്റ്റീരിയോടൈപ്പ് ചെയ്യപ്പെട്ട് പോകാതിരിക്കാന്‍ ഞാനെപ്പോഴും ശ്രദ്ധിക്കാറുണ്ട്. നവാസുദ്ദീന്‍ സിദ്ദീഖിയെ വളരെ ഇഷ്ടമാണ്. അദ്ദേഹത്തിന്റെ അഭിനയം കണ്ടിരിക്കാന്‍ രസമാണ്'-ശരത് അപ്പാനി ഒരു അഭിമുഖത്തിനിടെ പറഞ്ഞു.
 
 
About Writer
കെ ആര്‍ അനൂപ്
അടുത്ത ലേഖനം
Bigg Boss Malayalam: മികച്ചൊരു ഗെയിമര്‍ വിഷ്ണുവാണ്:സാഗര്‍ സൂര്യ