ശങ്കറിന്റെ തകർച്ചയ്ക്ക് മോഹൻലാൽ കാരണമായതെങ്ങനെ? ക്ലൈമാക്സ് തിരുത്തിയതാര്? ചുനക്കര രാമൻകുട്ടി വ്യക്തമാക്കുന്നു

ശങ്കറിന്റെ തകർച്ചയ്ക്ക് മോഹൻലാൽ കാരണമായതെങ്ങനെ? ക്ലൈമാക്സ് തിരുത്തിയതാര്? ചുനക്കര രാമൻകുട്ടി വ്യക്തമാക്കുന്നു

aparna shaji| Last Updated: തിങ്കള്‍, 28 മാര്‍ച്ച് 2016 (13:06 IST)
കഥയും തിരക്കഥയും ചെയ്ത 1983-ലെ എങ്ങനെ നീ മറക്കും എന്ന സിനിമയിലൂടെയാണ് മോഹൻലാലിന് നായക പരിവേഷം ലഭിക്കുന്നത്. വില്ലനായി എത്തിയ മോഹൻലാലിന് വഴിത്തിരിവായിരുന്നു ആ സിനിമ. മേനക, ശങ്കർ, എന്നിവരെ പ്രധാനകഥാപാത്രമായി അവതരിപ്പിച്ച സിനിമയായിരുന്നു എങ്ങനെ നീ മറക്കും. എന്നാൽ ഈ മോഹൻലാലിനെ ഉയർത്തിയപ്പോൾ അതുവരെ നായകനായി നിന്ന ശങ്കറിന്റെ തകർച്ചയ്ക്ക് കാരണമായി.

തിരുത്തിയെഴുതിയ തിരക്കഥയായിരുന്നു ഇതിനുകാരണം. അവസാന നിമിഷം ചിത്രത്തിന്റെ ക്ലൈമാക്സ് മാറ്റിയെഴുതിയത് ചിത്രത്തിന്റെ ഗാനരചയിതാവായ ചുനക്കര രാമൻ കുട്ടിയായിരുന്നു. നായികയെ കൂട്ടുകാരന് നൽകി മരിക്കുന്ന നായകൻ എന്നാതായിരുന്നു ആദ്യത്തെ ക്ലൈമാക്സ്. അതിൽ മരിക്കുന്നത് ശങ്കറും. എന്നാൽ തിരുത്തിയെഴുതിയ ക്ലൈമാക്സിൽ ശങ്കറിനു പകരം മരിക്കുന്നത് മോഹൻലാൽ. ക്ലൈമാക്സിലെ ആ ട്വിസ്റ്റ് ആയിരുന്നു മോഹൻലാലിനെ ഉയർത്തിയത്.

സിനിമ ഇറങ്ങി കുറച്ച് ദിവസം കഴിഞ്ഞപ്പോൾ ചുനക്കര രാമൻകുട്ടിയെ വിളിച്ച് ഇനി മോഹൻലാലിന്റെ കാലമാണെന്നും താൻ ഔട്ടായെന്നും പറഞ്ഞിരുന്നുവെന്ന് ചുനക്കര രാമൻകുട്ടി അറിയിച്ചു. സിനിമയുടെ ക്ലൈമാക്സ് മാറ്റിയെഴുതിയതിൽ തനിയ്ക്ക് കുറ്റബോധമുണ്ടെന്നും അദ്ദേഹം പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :