aparna shaji|
Last Modified ശനി, 26 മാര്‍ച്ച് 2016 (18:05 IST)
വിവാഹവാഗ്ദാനം നൽകി വഞ്ചിച്ചുവെന്ന വാർത്തയിൽ തനിയ്ക്ക് തമാശയാണ് തോന്നുന്നതെന്നും ഭാര്യയെന്ന ആരോപണം താൻ നിഷേധിച്ചിരുന്നുവെന്നും തെന്നിന്ത്യൻ നടി മേഘ്ന രാജ് അറിയിച്ചു. വിവാഹവാഗ്ദാനം നൽകി ചതിച്ചുവെന്ന പരാതിയിൽ സത്യമില്ല എന്ന് വ്യക്തമാക്കുകയായിരുന്നു താരം.
തമിഴ് നാട്ടിലെ പ്രമുഖ വ്യവസായിയാണ് മേഘ്നക്കെതിരെ ബാംഗ്ലൂർ പോലീസിനു പരാതി നൽകിയിരുന്നത്. മേഘ്ന വിവാഹം കഴിക്കാമെന്ന് വാക്ക് നൽകുകയും പിന്നീട് പിന്തിരിയുകയും ചെയ്തുവെന്നും തെളിവുകൾ അവർ തന്നെ നശിപ്പിച്ചുവെന്നുമായിരുന്നു പരാതിയിൽ പറഞ്ഞിരുന്നത്. എന്നാൽ ബംഗളൂര്‍ കമ്മീഷണര്‍ക്ക് നൽകിയ പരാതി
ഇ-മെയില്‍ വഴി അയച്ചുനല്‍കിയതാണെന്നും താരം വ്യക്തമാക്കി.
പരാതിയിൽ മേഘ്ന ഭാര്യയാണെന്ന് പറയുന്നുണ്ടെന്നും , അയാളുടെ പത്ത്, പതിനഞ്ച് ഭാര്യമാരിൽ ഒരാളാണ് താനെന്നും മേഘ്ന വ്യക്തമാക്കി. വാർത്ത തന്നെ ചിരിപ്പിക്കുകയാണ് ചെയ്തതെന്നും തന്നെ അറിയാവുന്ന് ആരും അത് വിശ്വസിക്കുകയില്ല എന്നും താരം നേരത്തേ അറിയിച്ചിരുന്നു.
പ്രശ്നവുമായി ബന്ധപ്പെട്ട് പരാതി നൽകിയാൽ നടപടിയെടുക്കാമെന്ന് കമ്മിഷണർ പറഞ്ഞതിനെതുടർന്ന് പരാതി നൽകിയിട്ടുണ്ടെന്നും മേഘ്ന അടുത്തിടെ ഒരഭിമുഖത്തിൽ പറഞ്ഞു.