300 കോടി ബജറ്റ്, നിര്‍മ്മാതാവിന് നഷ്ടം 100 കോടി, 'സാമ്രാട്ട് പൃഥ്വിരാജ്' കളക്ഷന്‍ റിപ്പോര്‍ട്ടുകള്‍

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 7 ജൂണ്‍ 2022 (14:36 IST)

പ്രതീക്ഷയോടെ കാത്തിരുന്ന അക്ഷ്യകുമാര്‍ ചിത്രമാണ് 'സാമ്രാട്ട് പൃഥ്വിരാജ്'.ഏകദേശം 300 കോടി രൂപ മുതല്‍മുടക്കില്‍ നിര്‍മിച്ച ചിത്രം ബോക്‌സോഫീസില്‍ തകര്‍ന്നടിയുന്നു. 45 കോടി കോടി രൂപയാണ് ഇതുവരെ സിനിമയ്ക്ക് നേടാനായത് എന്നാണ് റിപ്പോര്‍ട്ടുകള്‍.
ഡിജിറ്റല്‍, സാറ്റലൈറ്റ് അവകാശങ്ങള്‍ ഉള്‍പ്പെടെ കണക്കാക്കിയാലും സിനിമയ്ക്ക് നഷ്ടം വരും എന്നാണ് കേള്‍ക്കുന്നത്. 100 കോടി രൂപ നിര്‍മ്മാതാവിന് നഷ്ടമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
റിലീസ് ചെയ്ത ആദ്യ മൂന്നു ദിവസങ്ങളില്‍ മികച്ച കളക്ഷന്‍ നേടാന്‍ ആയെങ്കിലും പിന്നീട് ചിത്രം കൂപ്പുകുത്തുകയാണെന്നാണ് സൂചന.

സാമ്രാട്ട് പൃഥ്വിരാജിനൊപ്പം റിലീസ് ചെയ്ത 'വിക്രം', 'മേജര്‍' എന്നീ ചിത്രങ്ങള്‍ക്ക് മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്.വിക്രം 4 ദിവസം കൊണ്ട് 200 കോടി നേടാനായി.മേജര്‍ 40 കോടിയോളം കളക്ഷന്‍ സ്വന്തമാക്കി എന്നാണ് വിവരം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :