സമാന്തയുടെ ആ മറുപടി കേട്ട് ആരാധകർ ഞെട്ടി !

Last Modified വ്യാഴം, 13 ജൂണ്‍ 2019 (13:13 IST)
ഗർഭിണിയാണോ ? വിവാഹം കഴിഞ്ഞതുമുതൽ സോഷ്യൽ മീഡിയയുടെയും ഗോസിപ്പ് കോളങ്ങളുടെയുമെല്ലാം പ്രധാന സംശയം ഇതാണ്. ഇടക്കിടക്ക് പ്രത്യക്ഷപ്പെടുന്ന ഒഉ പ്രതിഭാസമായി ഇപ്പോൾ അത് മാറിയിരിക്കുന്നു. ഇപ്പോഴിത് താൻ ഗർഭിണിയാണെന്ന തരത്തിൽ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തയെ രൂക്ഷമായി വിമർശിച്ച് രംഗത്തെത്തിയിരിക്കുകയാണ് സമാന്ത.

സമാന്ത ഗർഭിണിയോ ? എന്ന ഹാഷ്‌ടാഗോടുകൂടി ഒരു ഒൻലൈൻ മാധ്യമം പ്രസിദ്ദീകരിച്ച പങ്കുവച്ചുകൊണ്ടായിരുന്നു സമാന്തയുടെ പ്രതികരണം. 'ശരിക്കും ഗർഭിണിയണോ ? നിങ്ങൾക്ക് വിവരം ലഭിച്ചാൽ ഞങ്ങളെക്കൂടി അറിയിക്കൂ' എന്നായിരുന്നു ട്വിറ്ററിൽ സമാന്ത കുറിച്ചത്.

സമാന്ത ഗർഭിണിയാണെന്ന തരത്തിൽ സാമൂഹ്യ മാധ്യമങ്ങളിൽ നിന്നും വലിയ പ്രചരണങ്ങൾ തന്നെ ഉണ്ടായിരുന്നു. ഗർഭിണിയായതിനാൽ സിനിമയിൽനിന്നും വിട്ടുനിൽക്കുകയാണ് എന്നായിരുന്നു പ്രചരണങ്ങളിൽ പ്രധാന പങ്കും. ഓൺലൈൻ മാധ്യമളുടെ ചുവട് പിടിച്ച് ചില ചാനലുകളും വാർത്ത കൊടുക്കാൻ തുടങ്ങിയതോടെയാണ് പ്രതികരണവുമായി താരം തന്നെ രംഗത്തുവന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :