സാമന്തയും നാഗചൈതന്യയും വീണ്ടും ഒന്നിക്കുന്നു ! വിവാഹമോചന കുറിപ്പ് ഡെലീറ്റ് ചെയ്ത് നടി; എന്താണ് നടക്കുന്നതെന്ന് ആരാധകര്‍

രേണുക വേണു| Last Modified ശനി, 22 ജനുവരി 2022 (08:22 IST)

താരദമ്പതികളായിരുന്ന സാമന്തയും നാഗചൈതന്യയും വീണ്ടും ജീവിതത്തില്‍ ഒന്നിക്കുന്നതായി റിപ്പോര്‍ട്ട്. വിവാഹമോചനം പ്രഖ്യാപിച്ച് നാല് മാസത്തിനടുത്ത് ആകുമ്പോഴാണ് ഇരുവരും വീണ്ടും ഒന്നിക്കുന്നതായി വാര്‍ത്തകള്‍ പ്രചരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ രണ്ടിനാണ് തങ്ങള്‍ പിരിയുകയാണെന്ന് ഇരുവരും സോഷ്യല്‍ മീഡിയയിലൂടെ പ്രഖ്യാപിച്ചത്. നാല് വര്‍ഷത്തെ ദാമ്പത്യബന്ധമാണ് ഇരുവരും നിയമപരമായി വേര്‍പ്പെടുത്തിയത്.

വിവാഹമോചനം പ്രഖ്യാപിച്ച് നാഗചൈതന്യയും സാമന്തയും സോഷ്യല്‍ മീഡിയയില്‍ ഒരു കുറിപ്പ് പോസ്റ്റ് ചെയ്തിരുന്നു. സാമന്ത ഇപ്പോള്‍ വിവാഹമോചന കുറിപ്പ് സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ നിന്ന് ഡെലീറ്റ് ചെയ്തിട്ടുണ്ട്. പ്രശ്‌നങ്ങളെല്ലാം പറഞ്ഞുതീര്‍ത്ത് ഇരുവരും വീണ്ടും അടുക്കുന്നതിന്റെ സൂചനയാണോ ഇതെന്നാണ് ആരാധകര്‍ ചോദിക്കുന്നത്. അതേസമയം, നാഗചൈതന്യയുടെ വിവാഹമോചന കുറിപ്പ് ഇപ്പോഴും സോഷ്യല്‍ മീഡിയ അക്കൗണ്ടിലുണ്ട്. ഇന്‍സ്റ്റഗ്രാമില്‍ നിന്ന് വിവാഹമോചന കുറിപ്പ് സാമന്ത നീക്കിയതിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :