അനുബന്ധ വാര്‍ത്തകള്‍
- 2021ലെ അവസാന ദിനം, ലുക്ക് ഒന്ന് മാറ്റി പിടിച്ച് ഉണ്ണി മുകുന്ദന്, പുതിയ രൂപം സമന്തയുടെ നായകനാകാന്‍ ആണോ?
- 'പുഷ്പ' സോങ്ങ് ശരിയാകുമോ എന്ന് സാമന്തയ്ക്ക് ആദ്യം സംശയം,എന്നെ വിശ്വസിച്ച് ചെയ്യൂവെന്ന് അല്ലുഅര്ജുന്, വീഡിയോ
- മുന്‍ കാമുകന് കത്രീന കൈഫ് ജന്മദിനാശംസകള് നേര്‍ന്നത് ഇങ്ങനെ
- എന്നെ കടിച്ച പാമ്പിന് വിഷമുണ്ട്, പാമ്പിന് വല്ലതും പറ്റിയോ എന്ന് അച്ഛന് ചോദിച്ചു: സല്മാന് ഖാന്‍
- സല്മാന് ഖാന്റെ മുഖത്തടിച്ച് പെണ്‍കുട്ടി; താരം തിരിച്ച് ചെയ്തത് ഇങ്ങനെ
സല്മാന് ഖാനുമായി പ്രണയത്തിലോ? ഒടുവില്‍ പ്രതികരിച്ച് സാമന്ത
ബോളിവുഡ് മെഗാസ്റ്റാര്‍ സല്‍മാന്‍ ഖാനും അമേരിക്കന്‍ നടി സാമന്ത ലോക്ക്വുഡും ഡേറ്റിങ്ങില്‍ ആണെന്ന് വാര്‍ത്തകള്‍. ഇരുവരും പ്രണയത്തിലാണെന്നാണ് ഗോസിപ്പ് കോളങ്ങളില്‍ പ്രചരിക്കുന്നത്. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങളും പ്രചരിക്കുന്നുണ്ട്. താന്‍ കണ്ടതില്‍ വെച്ച് ഏറ്റവും നല്ല വ്യക്തിത്വത്തിന് ഉടമയാണ് സല്‍മാന്‍ ഖാന്‍ എന്ന് സാമന്ത പറഞ്ഞു.
താനും സല്‍മാനും തമ്മില്‍ പ്രണയത്തിലാണെന്ന വാര്‍ത്തകളെ സാമന്ത നിഷേധിച്ചു. നടന്റെ അമ്പത്തിയാറാം ജന്മദിന ആഘോഷത്തിന്റെ ഏതാനും ചിത്രങ്ങള്‍ പുറത്ത് വന്നതോടെയാണ് ഗോസിപ്പുകള്‍ ശക്തമായത്. മുംബൈയിലെ ഫാം ഹൗസില്‍ വെച്ച് നടന്ന ജന്മദിന ആഘോഷ പാര്‍ട്ടിയില്‍ സമാന്ത ലോക്ക്വുഡ് സല്‍മാന് അടുത്ത് നില്‍ക്കുന്ന ഏതാനും ചിത്രങ്ങള്‍ പുറത്ത് വന്നിരുന്നു.
എവിടെ നിന്നാണ് ഇത്തരം വാര്‍ത്തകള്‍ വരുന്നതെന്ന് മനസിലാക്കാന്‍ കഴിയുന്നില്ല എന്നാണ് സാമന്തയുടെ പ്രതികരണം. 'പിറന്നാള്‍ ആഘോഷത്തില്‍ പങ്കെടുക്കാന്‍ അവിടെ വന്നവരില്‍ എനിക്ക് ആകെ അറിയാവുന്നത് സല്‍മാന്‍ ഖാനെ മാത്രമായിരുന്നു എന്നത് സത്യമാണ്. പക്ഷെ ഞങ്ങളുടെ ബന്ധത്തെ കുറിച്ച് വരുന്ന വാര്‍ത്തകള്‍ ശരിയല്ല. എനിക്ക് ഏറ്റവും ഇഷ്ടമുള്ള നടന്മാരില്‍ ഒരാളാണ് സല്‍മാന്‍,' സാമന്ത പറഞ്ഞു.
'വളരെ നല്ല വ്യക്തിത്വത്തിന് ഉടമയാണ്. കണ്ടതില്‍ തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സിനിമ സല്‍മാന്‍ അഭിനയിച്ച സുല്‍ത്താന്‍ ആണ്. നേരത്തെ ഹൃത്വിക് റോഷനൊപ്പം നിന്നും ഞാന്‍ ഫോട്ടോ എടുത്തിരുന്നു. ആ ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കുകയും ചെയ്തു. അന്ന് ഹൃത്വിക് റോഷനൊപ്പം ചേര്‍ത്ത് എന്തുകൊണ്ട് ഗോസിപ്പുകള്‍ വന്നില്ല?,' സാമന്ത ചോദിച്ചു. ലോസ് ആഞ്ചലസിലാണ് സാമന്ത ജനിച്ച് വളര്‍ന്നത്. മോഡലായും നടിയായും ഹോളിവുഡില്‍ തിളങ്ങിയിരുന്ന താരമാണ് സാമന്ത.