1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Actor Prabhas latest movie Salaar remuneration

തുടരെ പരാജയങ്ങള്‍, പ്രഭാസിന്റെ പ്രതിഫലം ഉയരത്തില്‍ തന്നെ ഇപ്പോഴും !

Salaar Actor Prabhas actor Prabhas latest movie Salar movie release date Salar movie Prabhas renumination sala collection Prabhas income Prabhas salary Prabhas revenue Prabhas
പ്രഭാസിന്റെ ചിത്രങ്ങള്‍ തുടരെ ബോക്‌സ് ഓഫീസില്‍ പരാജയപ്പെടുന്ന കാഴ്ചയാണ് അടുത്തിടെ കണ്ടത്.രാധേ ശ്യാമും, ആദിപുരുഷും വീണു. എന്നാല്‍ ഈ രണ്ട് ചിത്രങ്ങളും പ്രഭാസിന്റെ കരുത്തില്‍ നിര്‍മ്മാതാക്കള്‍ക്ക് നഷ്ടമുണ്ടാക്കിയില്ല. ബിഗ് ബജറ്റിന് ഒത്തുള്ള കളക്ഷന്‍ നേടിയില്ലെങ്കിലും സാറ്റലൈറ്റ് അവകാശങ്ങള്‍ കൂടിച്ചേരുമ്പോള്‍ സിനിമകള്‍ക്ക് നഷ്ടമുണ്ടായിട്ടുണ്ടാകില്ല. അതേസമയം സലാര്‍ സെപ്റ്റംബറില്‍ റിലീസ് ചെയ്യേണ്ട ഡിസംബറില്‍ എത്തുമ്പോള്‍ പ്രഭാസ് ആരാധകര്‍ക്ക് പ്രതീക്ഷകള്‍ വലുതാണ്. നടന്‍ ഈ സിനിമയ്ക്ക് വേണ്ടി വാങ്ങിയ പ്രതിഫലം എത്രയാണെന്ന് അറിയാമോ ?
 
നൂറ് കോടിയാണ് പ്രഭാസിന് സലാറില്‍ അഭിനയിക്കാനായി പ്രതിഫലം ലഭിച്ചത്.
 
'കെജിഎഫ് 2' വിജയത്തിന് ശേഷം പ്രശാന്ത് നീല്‍ സംവിധാനം ചെയ്യുന്ന പ്രഭാസ് ചിത്രം 'സലാര്‍ പാര്‍ട്ട് 1 സീസ് ഫയര്‍' പോസ്റ്റ്-പ്രൊഡക്ഷന്‍ ജോലികള്‍ അവസാന ഘട്ടത്തിലാണ്, അതിനാലാണ് ഡിസംബറിലേക്ക് റിലീസ് നീട്ടിയത്.
 
ചിത്രം സെപ്റ്റംബര്‍ 28 ന് റിലീസ് ചെയ്യാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. 2023 ഡിസംബര്‍ 22-ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ സിനിമ എത്തും.
 
 
 
 
 
 
 
അടുത്ത ലേഖനം
ഷാരൂഖ് ഒരു സിനിമയില്‍ അഭിനയിക്കാന്‍ വാങ്ങുന്നത്,ജവാന്റെ വിജയത്തിന് പിന്നാലെ പ്രതിഫലം ഉയര്‍ത്തിയോ ?