'സലാര്‍' രണ്ടു സുഹൃത്തുക്കള്‍ ശത്രുക്കളായി മാറുന്ന കഥ;മറ്റൊരു കെജിഎഫ് പ്രേക്ഷകര്‍ പ്രതീക്ഷിക്കരുതെന്ന് സംവിധായകന്‍ പ്രശാന്ത് നീല്‍

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 29 നവം‌ബര്‍ 2023 (10:30 IST)
പ്രഭാസിനെ നായകനാക്കി പ്രശാന്ത് നീല്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് സലാര്‍. സിനിമ റിലീസിന് ഒരുങ്ങുമ്പോള്‍ പ്രേക്ഷകരോട് സംവിധായകന് പറയാനുള്ളത് ഒരു കാര്യമാണ് തന്റെ മുന്‍ ചിത്രങ്ങളെ പോലെയല്ല സലാര്‍ എന്നാണ് അദ്ദേഹം പറയുന്നത്. ട്രെയിലര്‍ ഡിസംബര്‍ ഒന്നിന് എത്തും. സിനിമയെ കെജിഎഫുമായി താരതമ്യം ചെയ്യുന്നവരോടും പ്രശാന്തിന് പറയാനുള്ളത് ഇതാണ്.
കെ.ജി.എഫിന്റേയും സലാറിന്റേയും കഥകളും വികാരങ്ങളും വ്യത്യസ്തമാണെന്നും ഒപ്പം കഥ പറയുന്ന രീതിയും വ്യത്യസ്തമാണെന്നും പ്രശാന്ത് ഒരു അഭിമുഖത്തിനിടെ പറഞ്ഞു. സലാറില്‍ മറ്റൊരു കെജിഎഫ് പ്രേക്ഷകര്‍ പ്രതീക്ഷിക്കരുത് എന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. സലാറിന് അതിന്റേതായ ഒരു വേള്‍ഡ് ഉണ്ട്. ഈ സിനിമയ്ക്ക് ഇതിന്റേതായ കഥാപാത്രങ്ങളും വികാരങ്ങളും ഉണ്ട്. ആദ്യ സീന്‍ മുതല്‍ തന്നെ ഞങ്ങള്‍ സലാറിന്റെ ടോണ്‍ സെറ്റ് ചെയ്തിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സിനിമ രണ്ടു സുഹൃത്തുക്കള്‍ ശത്രുക്കളായി മാറുന്ന കഥയാണ് പറയുന്നത്.സലാര്‍.സലാറിന്റെ കാതലായ വികാരം സൗഹൃദമാണ്. പകുതി കഥയാണ് ആദ്യഭാഗം പറയുന്നത് എന്നും രണ്ട് സുഹൃത്തുക്കളുടെ യാത്രയാണ് ഈ ചിത്രത്തിലൂടെ കാണിക്കുന്നതെന്നും പ്രശാന്ത് പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :