ഈ അപ്പുവിന്റെ ജീവിതകഥ നിങ്ങളറിയണം, ജനിച്ചത് വിയ്യൂര്‍ ജയിലില്‍,ഇന്ന് കൊച്ചി ബ്ലാസ്റ്റേഴ്സിന്റെ അണ്ടര്‍ 19 ടീമില്‍

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 15 ഡിസം‌ബര്‍ 2021 (17:16 IST)

ഈ അപ്പുവിന്റെ ജീവിതകഥ നിങ്ങളറിയണം എന്ന് പറഞ്ഞുകൊണ്ട് നടനും സംഗീത സംവിധായകനുമായ ആണ് സോഷ്യല്‍ മീഡിയയിലൂടെ കുറിപ്പ് പങ്കുവെച്ചത്. ഒരു തെറ്റും ചെയ്യാത്ത അവന്‍ ജനിച്ചത് വിയ്യൂര്‍ ജയിലില്‍.തെറ്റ് ചെയ്ത് ജയിലില്‍ എത്തിയത് അവന്റെ അമ്മ ആയിരുന്നു.അതിനിടയില്‍ ജയിലില്‍ നിന്ന് ഇറങ്ങിയ അവന്റെ അമ്മ അവനെ കാണാന്‍ പോലും നില്‍ക്കാതെ എവിടേക്കോ പോയി. പരിമിതമായ സൗകര്യങ്ങളില്‍ വളര്‍ന്ന അവന്‍ ഇന്ന് കൊച്ചി ബ്ലാസ്റ്റേഴ്സിന്റെ അണ്ടര്‍ 19 ടീമില്‍ സെലെക്ഷന്‍ നേടിയിരിക്കുന്നു.

സാജിദ് യാഹിയയുടെ വാക്കുകളിലേക്ക്

ഈ അപ്പുവിന്റെ ജീവിതകഥ നിങ്ങളറിയണം.. അപ്പു ജനിക്കുന്നത് തൃശൂര്‍ വിയ്യൂര്‍ ജയിലിലാണ്. അവന്‍ ഒരു തെറ്റും ചെയ്തിട്ടല്ല.. തെറ്റ് ചെയ്ത് ജയിലില്‍ എത്തിയത് അവന്റെ അമ്മ ആയിരുന്നു. അവന്‍ വളര്‍ന്നതും അമ്മക്കൊപ്പം ആ ജയിലില്‍ തന്നെ ആയിരുന്നു. അഞ്ചു വയസ്സ് ആയപ്പോള്‍ അവനെ നിയമപ്രകാരം ജ്യൂവനയില്‍ ഹോമിലേക്ക് മാറ്റി.

അവിടെയുള്ള കുട്ടികള്‍ക്ക് ഒപ്പം അവന്‍ കളിച്ചു വളര്‍ന്നു. അതിനിടയില്‍ ജയിലില്‍ നിന്ന് ഇറങ്ങിയ അവന്റെ അമ്മ അവനെ കാണാന്‍ പോലും നില്‍ക്കാതെ എവിടേക്കോ പോയി. അധികാരികള്‍ പല തവണ അവരെ കോണ്‍ടാക്ട് ചെയ്യാന്‍ ശ്രെമിച്ചെങ്കിലും ഫലമുണ്ടായില്ല.

ഒരു തെറ്റും ചെയ്യാതെ ഭൂമിയിലേക്ക് വന്ന അവന്‍ ജനിച്ചത് ജയിലിലും വളര്‍ന്നത് ജ്യൂവനയില്‍ ഹോമിലും. പരിമിതമായ സൗകര്യങ്ങളില്‍ വളര്‍ന്ന അവന്‍ ഇന്ന് #കൊച്ചി_ബ്ലാസ്റ്റേഴ്സിന്റെഅണ്ടര്‍_19 ടീമില്‍ സെലെക്ഷന്‍ നേടിയിരിക്കുന്നു. നമ്മള്‍ അല്ലാതെ അവനെ അഭിനന്ദിക്കാന്‍ ആരാണ് ഉള്ളത്.. അപ്പുവിന് നമ്മുക്ക് അഭിനന്ദനങ്ങള്‍ അര്‍പ്പിക്കാം.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :