വെള്ളക്കെട്ടില്‍ വീണ ഫുട്‌ബോള്‍ എടുക്കാന്‍ ശ്രമിക്കുന്നതിനിടെ മൂന്ന് വയസുകാരന്‍ മുങ്ങിമരിച്ചു; വെള്ളക്കെട്ടിലേക്ക് കുട്ടി വീണത് വീട്ടുകാര്‍ അറിയാന്‍ വൈകി

രേണുക വേണു| Last Modified ഞായര്‍, 14 നവം‌ബര്‍ 2021 (18:37 IST)

ഇരിക്കൂറില്‍ വെള്ളക്കെട്ടില്‍ വീണ് മൂന്ന് വയസുകാരന്‍ മരിച്ചു. പെടയങ്കോട് കുഞ്ഞിപള്ളിക്ക് സമീപം പാറമ്മല്‍ സാജിദിന്റെ മകന്‍ നസല്‍ (മൂന്ന്) ആണ് മരിച്ചത്.

വീട്ടില്‍ കിണറ് കുഴിക്കുന്നതിന്റെ ഭാഗമായി കുഴിച്ച കുഴിയിലെ വെള്ളത്തില്‍ വീണാണ് കുട്ടി മരിച്ചതെന്നാണ് പൊലീസ് പറയുന്നത്. ഞായറാഴ്ച ഉച്ചയോടെയാണ് സംഭവം. കുട്ടി വെള്ളത്തിലേക്ക് വീണത് വീട്ടുകാര്‍ അറിയാന്‍ വൈകിയതാണ് കുട്ടിയുടെ ജീവന്‍ നഷ്ടപ്പെടാന്‍ കാരണമായത്.

കളിക്കുന്നതിനിടെ വെള്ളത്തില്‍ വീണ ഫുട്‌ബോള്‍ എടുക്കാന്‍ ശ്രമിച്ചപ്പോഴാണ് കുട്ടി വെള്ളക്കെട്ടിലേക്ക് വീണത്. ഇരിക്കൂറിലെ സ്വകാര്യ ആശുപത്രിയില്‍ ആദ്യം എത്തിച്ച കുട്ടിയെ വിദഗ്ധ ചികിത്സയ്ക്കായി കണ്ണൂരിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് മരിച്ചത്. സംഭവത്തില്‍ പൊലീസ് വിശദമായ അന്വേഷണം നടത്തുകയാണ്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :