നിഷ്‌കളങ്കരായി അജു വർഗീസും ലെനയും, 'സാജൻ ബേക്കറി' പുതിയ പോസ്റ്റർ

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 15 ഒക്‌ടോബര്‍ 2020 (20:02 IST)
അജു വർഗീസ് - കൂട്ടുകെട്ടിൽ പുറത്തുവരാനിരിക്കുന്ന ചിത്രമാണ് 'സാജൻ ബേക്കറി സിൻസ് 1962'. സിനിമയിലെ പുതിയ പോസ്റ്റർ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. ലെനയും അജു വർഗീസും ശാന്തരായി ഇരിക്കുന്ന ചിത്രമാണ് പുറത്തുവന്നത്. സഹോദരങ്ങൾ തമ്മിൽ തല്ലുകൂടുന്ന പോസ്റ്ററുകളാണ് ഇതിനുമുമ്പ് പുറത്തുവന്നിരുന്നത്. അതിനാൽ തന്നെ ഇത്തവണ രസകരമായ കുറിപ്പും ചിത്രത്തിനൊപ്പം അണിയറപ്രവർത്തകർ പങ്കുവെച്ചു.

"ഒരുമയും സമാധാനവുമാണ് ഇരുവരുടെ മെയിൻ എന്ന് പറയാൻ പറഞ്ഞു" എന്ന് കുറിച്ചുകൊണ്ടാണ് ചിത്രത്തിൻറെ ഒഫീഷ്യൽ പേജിലൂടെ പോസ്റ്റർ പുറത്തുവന്നത്.

അരുൺ ചന്തുവാണ് ചിത്രം സംവിധാനം ചെയ്യുന്നത്. നടൻ ഗണേഷ് കുമാറും സിനിമയിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഗുരു പ്രസാദ് എം‌ജി ഛായാഗ്രഹണവും അരവിന്ദ് മൻ‌മദൻ എഡിറ്റിംഗും നിർവഹിക്കുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :