പൊതുസ്ഥലങ്ങളും റോഡും അനിശ്ചിതകാലം കയ്യടക്കി സമരം ചെയ്യുന്നത് സമ്മതിക്കാനാവില്ലെന്ന് സുപ്രീം കോടതി

അഭിറാം മനോഹർ| Last Modified ബുധന്‍, 7 ഒക്‌ടോബര്‍ 2020 (12:32 IST)
പൗരത്വഭേദഗതിക്കെതിരെ ഷഹീൻഭാഗിൽ നടക്കുന്ന സമരത്തെ രൂക്ഷമായ ഭാഷയിൽ വിമർശിച്ച് സുപ്രീം കോടതി. പൊതുനിരത്തുകൾ അനിശ്ചിതകാലത്തേക്ക് കയ്യടക്കിവെക്കാനാകില്ലെന്ന് സുപ്രീം കോടതി അഭിപ്രായപ്പെട്ടു. പ്രതിഷേധങ്ങൾ അതിനുള്ള നിശ്ചിത സ്ഥലങ്ങളിലാണ് നടത്തേണ്ടതെന്നും പൊതുനിരത്തുകൾ കയ്യടക്കിയുള്ള സമരങ്ങൾ അംഗീകരിക്കാനാകില്ലെന്നും സുപ്രീംകോടതി പറഞ്ഞു.

സമൂഹത്തിൽ ധ്രൂവീകരണമുണ്ടാക്കാനുള്ള ശ്രമങ്ങൾ സാമൂഹ്യ മാധ്യമങ്ങൾ വഴി നടക്കുന്നുണ്ട്. സാമൂഹിക മാധ്യമങ്ങളെ ദുരുപയോഗം ചെയ്യുന്നതാണ് ഷഹീൻ ഭാഗ് പോലുള്ള സമരങ്ങളിൽ കണ്ടത്. ജനങ്ങളുടെ സഞ്ചാര സ്വാതന്ത്രം നിഷേധിച്ചുകൊണ്ടുള്ള സമരങ്ങൾ പാടില്ല.പൊതുനിരത്തുകൾ കയ്യേറിയുള്ള സമരങ്ങൾ ഒഴിപ്പിക്കാൻ സർക്കാരുകൾ നടപടി സ്വീകരിക്കണമെന്നും സുപ്രീം കോടതി പറഞ്ഞു.

ഷഹീൻബാ​ഗിലെ സമരക്കാരെ ഒഴിപ്പിക്കണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള ഹർജിയിൽ ജസ്റ്റിസ് കൗൾ അധ്യക്ഷനായ ബെഞ്ചാണ് ഇപ്പോൾ വിധി പ്രഖ്യാപിച്ചിരിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :