മലർ മിസ് ഡോക്ടറായി ! ഇനി മുതൽ ഡോക്ടർ സായി പല്ലവി സെന്താമരെ

പ്രേമം എന്നൊരൊറ്റ സിനിമയിലൂടെ മലയാളികളുടെ ഹൃദയം കവർന്ന മലർ എന്ന് വിളിക്കുന്ന സായി പല്ലവി ഇനി മുതൽ ഡോക്ടർ സായി പല്ലവി. ജോർജിയയിൽ എം ബി ബി എസ് വിദ്യാർത്ഥിയായിരുന്ന സായി വൈദ്യ ശാസ്ത്രത്തിൽ ബിരുദം കരസ്തമാക്കി. ഇനി ഡോക്ടറിന്റെ ജീവിതമാണെന്ന് താരം ട്വിറ്ററ

aparna shaji| Last Modified വെള്ളി, 20 മെയ് 2016 (11:35 IST)
പ്രേമം എന്നൊരൊറ്റ സിനിമയിലൂടെ മലയാളികളുടെ ഹൃദയം കവർന്ന മലർ എന്ന് വിളിക്കുന്ന സായി പല്ലവി ഇനി മുതൽ സായി പല്ലവി. ജോർജിയയിൽ എം ബി ബി എസ് വിദ്യാർത്ഥിയായിരുന്ന സായി വൈദ്യ ശാസ്ത്രത്തിൽ ബിരുദം കരസ്തമാക്കി. ഇനി ഡോക്ടറിന്റെ ജീവിതമാണെന്ന് താരം ട്വിറ്ററിലൂടെ വ്യക്താക്കി.

പ്രൊഫഷന്‍ എന്ന നിലയിലല്ല താന്‍ എം ബി ബി എസ് പഠിച്ചതെന്ന് സായി പല്ലവി നേരത്തെ ഒരഭിമുഖത്തിൽ പറഞ്ഞിട്ടുണ്ട്. ആളുകളെ സഹായിക്കാന്‍ കഴിയുന്ന ജോലി വേണമായിരുന്നു. അതുക്കൊണ്ട് തന്നെയാണ് ഈ മേഖല തിരഞ്ഞെടുത്തത്. മറ്റേത് പ്രൊഫഷന്‍ ആയിരുന്നെങ്കിലും എനിക്ക് കിട്ടുന്ന വരുമാനത്തിന്റെ പകുതി സാമൂഹിക സേവനത്തിന് ചെലവഴിക്കുമായിരുന്നു എന്നും സായി പറഞ്ഞിരുന്നു.

സമീര്‍ താഹീര്‍ സംവിധാനം ചെയ്ത് ദുൽഖർ സൽമാൻ നായകനായി എത്തിയ കലിയാണ് സായി അവസാനമായി അഭിനയിച്ച സിനിമ. നിവിൻ പോളിക്ക് ശേഷം ദുൽഖർ സൽമാൻ. കരിയറിൽ മറ്റാർക്കും കിട്ടാത്ത ഭാഗ്യമാണ് തനിയ്ക്ക് ലഭിച്ചതെന്നും താരം പറഞ്ഞിരുന്നു. തമിഴില്‍ മണിരത്‌നത്തിന്റെ ചിത്രത്തില്‍ അഭിനയിക്കുന്നുവെന്ന് പറഞ്ഞിരുന്നു. എന്നാലിപ്പോള്‍ സായി പല്ലവി ചിത്രത്തില്‍ നിന്ന് പിന്മാറിയെന്നാണ് കേള്‍ക്കുന്നത്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :