ചലച്ചിത്ര–സീരിയൽ നടൻ കൊച്ചനിയൻ നിര്യാതനായി

ചലച്ചിത്ര–സീരിയൽ നടൻ കൊച്ചനിയൻ നിര്യാതനായി

സിനിമ, സീരിയല്‍, മരണം, കൊച്ചനിയൻ cinema, serial, death, kochaniyan
സജിത്ത്| Last Modified ബുധന്‍, 18 മെയ് 2016 (09:55 IST)
ചലച്ചിത്ര–സീരിയൽ നടനും ജില്ലാ സഹകരണബാങ്ക് റിട്ട സീനിയർ മാനേജരുമായ (ആർ.ഗോവിന്ദപ്പിള്ള – 72) നിര്യാതനായി. ഏറെ നാളുകളായി ചികിൽസയിലായിരുന്നു.

ദൂരദർശനിൽ സംപ്രേഷണം ചെയ്ത ‘അറബിക്കടലിന്റെ റാണി’ എന്ന സീരിയലിലൂടെയായിരുന്നു മിനിസ്ക്രീനിലെ അരങ്ങേറ്റം. ബാലചന്ദ്രമേനോൻ സംവിധാനം ചെയ്ത ‘കാര്യം നിസാരം’ എന്ന ചിത്രത്തിലൂടെയാണ് സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. ‘നേരറിയാൻ സിബിഐ’ ഉൾപ്പെടെ ഇരുപത്തിയഞ്ചില്‍‌പരം ചിത്രങ്ങളിൽ അഭിനയിച്ചു. സംസ്കാരം ഇന്നു മൂന്നിനു വീട്ടുവളപ്പിൽ നടക്കും.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാംഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :