കമ്മട്ടിപ്പാടത്തിന് 'എ' സർട്ടിഫിക്കറ്റ് !

ആരാധകർ ഏറെ പ്രതീക്ഷയോടെ ഉറ്റ് നോക്കുന്ന ദുൽഖർ സൽമാന്റെ കമ്മട്ടിപ്പാടത്തിന് 'എ' സർട്ടിഫിക്കറ്റ്. ആക്ഷനും വയലൻസും ഏറെ നൽകിയിരിക്കുന്നതിനാലാണ് ചിത്രത്തിന് സെൻസർ ബോർഡ് എ സർട്ടിഫിക്കറ്റ് നൽകിയത്. ഫിലിം ട്രേഡ് അനലിസ്റ്റ് ശ്രീധര്‍ പിള്ളയാണ് ഇക്കാര്യം ട്വിറ്

aparna shaji| Last Modified ബുധന്‍, 18 മെയ് 2016 (15:58 IST)
ആരാധകർ ഏറെ പ്രതീക്ഷയോടെ ഉറ്റ് നോക്കുന്ന ദുൽഖർ സൽമാന്റെ കമ്മട്ടിപ്പാടത്തിന് 'എ' സർട്ടിഫിക്കറ്റ്. ആക്ഷനും വയലൻസും ഏറെ നൽകിയിരിക്കുന്നതിനാലാണ് ചിത്രത്തിന് സെൻസർ ബോർഡ് എ സർട്ടിഫിക്കറ്റ് നൽകിയത്. ഫിലിം ട്രേഡ് അനലിസ്റ്റ് ശ്രീധര്‍ പിള്ളയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്.

രാജീവ് രവി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ കൃഷ്ണൻ എന്ന ചെറുപ്പക്കാരന്റെ ബാല്യം മുതൽ നാൽപ്പത്തിമൂന്ന് വയസ്സ് വരെയുള്ള കഥാപാത്രമായാണ് ദുൽഖർ എത്തുന്നത്. പി ബാലചന്ദ്രന്റെ തിരക്കഥയിൽ ഗ്ലോബൽ യുണൈറ്റഡ് മീഡിയയാണ് ചിത്രത്തിന്റെ പ്രൊഡക്ഷൻ. മെയ് 20ന് റിലീസാകുന്ന ചിത്രം കേരളത്തിൽ മാത്രം 150 തീയേറ്ററുകളിലാണ് പ്രദർശിപ്പിക്കുന്നത്.

ഷോൺ റോമിയാണ് ചിത്രത്തിൽ ദുൽഖറിന്റെ നായികയായി എത്തുന്നത്. വിനായകൻ, സണ്ണി വെയ്ൻ, ഷൈൻ ടോം ചാക്കോ, വിനയ് ഫോർട്ട് തുടങ്ങിയ വൻ താരനിര തന്നെയാണ് കമ്മട്ടിപ്പാടത്തിലുള്ളത്.


ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാംഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :