ദുല്‍ഖറിനൊപ്പം ജിമ്മില്‍ നടന്‍ ദേവ് മോഹന്‍, ചിത്രം വൈറലാകുന്നു

കെ ആര്‍ അനൂപ്| Last Modified വെള്ളി, 9 ജൂലൈ 2021 (17:24 IST)

സംവിധായകന്‍ ഷാനവാസ് കണ്ടെത്തിയ പ്രതിഭയുള്ള നടനാണ് ദേവ് മോഹന്‍. മലയാളത്തിലെ ആദ്യ ഒടിടി റിലീസ് ചിത്രമായ സൂഫിയും സുജാതയും നടന്റെ തലവര മാറ്റിയെഴുതി. താരം നായകനായെത്തുന്ന രണ്ട് ചിത്രങ്ങളാണ് അണിയറയില്‍ ഒരുങ്ങുന്നത്. ശാകുന്തളത്തെ ആസ്പദമാക്കി നിര്‍മ്മിക്കുന്ന പുതിയ ചിത്രത്തില്‍ സാമന്തയുടെ ദുഷ്യന്തനായി ദേവ് മോഹന്‍ വേഷമിടും.ത്രില്ലര്‍ ചിത്രം പുള്ളി റിലീസിന് ഒരുങ്ങുകയാണ്. ഇപ്പോഴിതാ ദുല്‍ക്കറിനൊപ്പമുള്ള നടന്റെ ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടുന്നത്.


തന്റെ തെലുങ്ക് ചിത്രത്തിന്റെ ഷൂട്ടിംഗിന് വേണ്ടി ഹൈദരാബാദിലാണ് ദുല്‍ഖര്‍ സല്‍മാന്‍.സല്യൂട്ട്,കുറുപ്പ്,ഹേയ് സിനാമിക എന്നീ ചിത്രങ്ങള്‍ റിലീസിന് ഒരുങ്ങുകയാണ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :