'അവിസ്മരണീയമായ ദിനങ്ങള്‍'; ദുല്‍ഖറിനൊപ്പം റോഷന്‍ ആന്‍ഡ്രൂസും മനോജ് കെ ജയനും,'സല്യൂട്ട്' വിശേഷങ്ങള്‍

കെ ആര്‍ അനൂപ്| Last Modified വെള്ളി, 9 ജൂലൈ 2021 (09:00 IST)

ദുല്‍ഖര്‍ സല്‍മാന്‍-റോഷന്‍ ആന്‍ഡ്രൂസ് ചിത്രം 'സല്യൂട്ട്' ചിത്രീകരണം അടുത്തിടെയാണ് പൂര്‍ത്തിയായത്. മനോജ് കെ ജയനും ശ്രദ്ധേയമായ വേഷത്തിലെത്തുന്നുണ്ട്. സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുകയാണ്. ഇപ്പോളിതാ 'സല്യൂട്ട്' ചിത്രീകരണ സമയത്ത് എടുത്ത ഒരു ചിത്രം പങ്കുവെച്ചുകൊണ്ട് ലൊക്കേഷന്‍ ഓര്‍മ്മകളിലേക്ക് ഒരിക്കല്‍ കൂടി യാത്ര ചെയ്യുകയാണ് റോഷന്‍ ആന്‍ഡ്രൂസ്.അവിസ്മരണീയമായ ദിനങ്ങളെന്ന് പറഞ്ഞുകൊണ്ടാണ് ഫോട്ടോ പങ്കുവെച്ചത്.

എസ്ഐ അരവിന്ദ് കരുണാകരന്‍ എന്ന കഥാപാത്രത്തെ ദുല്‍ഖര്‍ സല്‍മാന്‍ അവതരിപ്പിക്കും.ബോളിവുഡ് നടി ഡയാന പെന്റിയാണ് നായിക.

തന്റെ തെലുങ്ക് ചിത്രത്തിന്റെ ഷൂട്ടിംഗിന് വേണ്ടി ഹൈദരാബാദിലാണ് ദുല്‍ഖര്‍ സല്‍മാന്‍.കുറുപ്പ്,ഹേയ് സിനാമിക എന്നീ ചിത്രങ്ങള്‍ റിലീസിന് ഒരുങ്ങുകയാണ്. നിലവില്‍ ഹേയ് സിനാമികയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുകയാണ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :