ദുല്‍ഖറിന്റെ 'കണ്ണും കണ്ണും കൊള്ളയടിത്താല്‍' സംവിധായകന്‍ ഇനി രജനിക്കൊപ്പം, പുതിയ വിവരങ്ങള്‍ ഇതാ

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 14 ജൂലൈ 2021 (11:43 IST)

ഇനി രാഷ്ട്രീയത്തിലേക്കില്ലെന്ന് തീരുമാനമെടുത്ത രജനീകാന്ത് സിനിമകളില്‍ സജീവമാകുന്നു. അണ്ണാത്തെ ഡബ്ബിംഗ് ജോലികള്‍ വൈകാതെ തന്നെ തുടങ്ങും. ദുല്‍ഖര്‍ സല്‍മാന്റെ 25-ാമത്തെ ചിത്രം 'കണ്ണും കണ്ണും കൊള്ളയടിത്താല്‍' സംവിധാനം ചെയ്ത ദേശിംഗ് പെരിയസാമിയുടെ കൂടെ ഒരു സിനിമ ചെയ്യാന്‍ രജനി പദ്ധതിയിടുന്നു.എജിഎസ് പ്രൊഡക്ഷന്‍ ചിത്രം നിര്‍മ്മിക്കുമെന്നും എന്നാണ് വിവരം.

'കണ്ണും കണ്ണും കൊള്ളയടിത്താല്‍' സിനിമ കണ്ട ശേഷം രജനി ദേശിംഗ് പെരിയസാമിയെ ഫോണില്‍ വിളിച്ച് പ്രശംസിച്ചിരുന്നു.സമാനമായ ഒരു ചിത്രം ചെയ്യണമെന്ന ആഗ്രഹവും സൂപ്പര്‍സ്റ്റാര്‍ പ്രകടിപ്പിച്ചു. സംവിധായകനുമെത്തുള്ള പുതിയ സിനിമയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അടുത്തുതന്നെ പുറത്തുവരും.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :