'റോഷാക്ക്'ല്‍ മമ്മൂട്ടി ഒളിപ്പിക്കുന്നത് എന്ത് ? റിലീസ് ഉടന്‍

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 14 സെപ്‌റ്റംബര്‍ 2022 (14:51 IST)

മമ്മൂട്ടിയുടെ 'റോഷാക്ക്' ഈ മാസം അവസാനത്തോടെ റിലീസിന് എത്തുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ആരാധകര്‍ക്ക് കൂടുതല്‍ പ്രതീക്ഷ നല്‍കിക്കൊണ്ട് പുതിയ പോസ്റ്റര്‍ നിര്‍മാതാക്കള്‍ പുറത്തുവിട്ടു. റിലീസ് തീയതി പ്രഖ്യാപിച്ചിട്ടില്ല. എന്നാല്‍ വൈകാതെ തന്നെ സിനിമ എത്തുമെന്ന് നിര്‍മ്മാതാക്കള്‍ അറിയിച്ചു കഴിഞ്ഞു.
മമ്മൂട്ടിയും നിസാം ബഷീറും ആദ്യമായി ഒന്നിക്കുന്ന ഈ ത്രില്ലര്‍ ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് അഡ്വഞ്ചഴ്‌സ് ഓഫ് ഓമനക്കുട്ടന്‍, ഇബിലീസ്' തുടങ്ങിയ ചിത്രങ്ങളുടെ തിരക്കഥാകൃത്തായ സമീര്‍ അബ്ദുള്‍ ആണ്.


നിമീഷ് രവിയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. ഗരുഡ ഗമന വൃഷഭ വാഹന എന്ന കന്നഡത്തിലെ സൂപ്പര്‍ഹിറ്റ് ചിത്രത്തിലൂടെ ശ്രദ്ധേയനായ മിഥുന്‍ മുകുന്ദന്‍ ആണ് സംഗീതം നിര്‍വഹിക്കുന്നത്. എന്‍.എം ബാദുഷയാണ് ചിത്രത്തിന്റെ സഹനിര്‍മാതാവ്.







ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :