കെ ആര്‍ അനൂപ്|
Last Modified വ്യാഴം, 25 ഫെബ്രുവരി 2021 (15:16 IST)
ആന്ധാദുന്‍ സംവിധായകന്‍ ശ്രീറാം രാഘവന്റെ അടുത്ത ചിത്രത്തില്‍ വിജയ് സേതുപതി, കത്രീന കൈഫ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അടിപൊളി ത്രില്ലര്‍ ആയിരിക്കും ചിത്രം.ഏപ്രിലില്‍ ചിത്രീകരണം ആരംഭിച്ച് 30 ദിവസത്തിനുള്ളില്‍ ചിത്രീകരണം പൂര്‍ത്തിയാക്കാനാണ് നിര്‍മാതാക്കള്‍ പദ്ധതിയിടുന്നത്. രമേഷ് തൗറാനി ചിത്രം നിര്‍മ്മിക്കുന്നു.90 മിനിറ്റ് ദൈര്‍ഘ്യമുള്ള സിനിമ കൂടിയായിരിക്കും.
അതേസമയം 'മുംബൈക്കര്‍' എന്ന ചിത്രത്തിലൂടെ ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കാനൊരുങ്ങുകയാണ് വിജയ് സേതുപതി. സന്തോഷ് ശിവന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. അതേസമയം വിജയ് സേതുപതിയുടെ മാസ്റ്റര്‍ ആണ് ഒടുവില്‍ റിലീസ് ചെയ്തത്. ഈ ചിത്രത്തില്‍ മികച്ച പ്രകടനം തന്നെ നടന്‍ കാഴ്ച വെച്ചു.