പാട്ട് പാടും, അഭിനയിക്കും, മമ്മൂട്ടിയെയും മോഹന്‍ലാലിനെയും പൊട്ടിച്ചിരിപ്പിക്കും; ഈ താരത്തെ മനസിലായോ?

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 12 ജൂലൈ 2021 (14:43 IST)

മലയാളികളുടെ പ്രിയപ്പെട്ട അവതാരകയും ഗായികയുമാണ് റിമി ടോമി. സോഷ്യല്‍ മീഡിയയിലും റിമി സജീവമാണ്. ഇപ്പോളിതാ തന്റെ കുട്ടിക്കാല ഓര്‍മ്മകളിലേക്ക് തിരിച്ചു നടക്കുകയാണ് താരം. സംസ്ഥാന യൂത്ത് ഫെസ്റ്റിവലില്‍ ലളിതഗാനത്തിന് സമ്മാനം ലഭിച്ചതിന്റെ ഫോട്ടോ വന്ന പേപ്പര്‍ കട്ടിങ് പങ്കുവെച്ചിരിക്കുകയാണ് നടി.
ഫിറ്റ്നസിന്റെ കാര്യത്തില്‍ ഏറെ ശ്രദ്ധാലുവാണ് ഗായികയും നടിയുമായ റിമി ടോമി. വീട്ടില്‍ തന്നെയാണ് താരത്തിന്റെ വ്യായാമം. വീടിനകത്ത് എങ്ങനെ വ്യായാമം ചെയ്യാം എന്നതിനെ കുറിച്ചെല്ലാം നടി ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :